ധൈര്യപൂര്‍വ്വം തൊലിക്കട്ടിയോടെ ഇവിടെ വരാന്‍ സാധിക്കില്ലായിരുന്നു, ഡീഗ്രേഡിംഗ് നല്ലതാണ്: കുഞ്ചാക്കോ ബോബന്‍

ടിനു പാപ്പച്ചന്റെ സംവിധാനത്തില്‍ എത്തിയ കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ചാവേറി’ന് നെഗറ്റീവ് റിവ്യൂകളാണ് റിലീസ് ചെയ്ത ആദ്യ ദിനം തന്നെ തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. നെഗറ്റീവ് അഭിപ്രായങ്ങള്‍ കൂടതാലായി എത്തിയതോടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഡീഗ്രേഡ് ചെയ്യപ്പെടുന്നുണ്ട്.

ഇതിനിടെ ഡീഗ്രേഡിംഗിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ”ഡീഗ്രേഡ് ചെയ്യുന്നത് ഒരു രീതിയില്‍ നല്ലതാണ്. അമിത പ്രതീക്ഷയില്ലാതെ ആള്‍ക്കാര്‍ വരും. അങ്ങനെ വരുന്നവര്‍ക്ക് സിനിമ ഇഷ്ടമാകുന്നണ്ട്” എന്നാണ് നടന്‍ പറഞ്ഞത്.

ചാവേര്‍ പ്രൊമോഷന്റെ ഭാഗമായി തിയേറ്ററില്‍ എത്തിയപ്പോഴായിരുന്നു കുഞ്ചാക്കോയുടെ പ്രതികരണം. ”നല്ല റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ഫുള്‍ ഓണ്‍ ആക്ഷന്‍ പടം എന്നതിനെക്കാള്‍, ഇമോഷണല്‍ അറ്റാച്ച്‌മെന്റുള്ള സിനിമ ആയാണ് ചാവേറിനെ ആള്‍ക്കാര്‍ കാണുന്നത്.”

”അതുകൊണ്ട് തന്നെ ഇപ്പോള്‍ കുടുംബ പ്രേക്ഷകര്‍ കയറി തുടങ്ങിയിട്ടുണ്ട്. അവരില്‍ നിന്നും നല്ല അഭിപ്രായങ്ങള്‍ കിട്ടുന്നുണ്ട്. ഡീഗ്രേഡ് ചെയ്യുന്നത് ഒരുരീതിയില്‍ നല്ലതാണ്. കാരണം അമിത പ്രതീക്ഷയില്ലാതെ ആള്‍ക്കാര്‍ വരും. അങ്ങനെ വരുന്നവര്‍ക്ക് സിനിമ ഇഷ്ടമാവുന്നുണ്ട്.”

”അതുകൊണ്ടാണ് നമ്മള്‍ ഇപ്പോള്‍ തിയേറ്ററില്‍ വന്നിരിക്കുന്നത്. അല്ലെങ്കില്‍ ഒരിക്കലും ധൈര്യപൂര്‍വ്വം ഇങ്ങനെ, ഇതിലും വലിയ തൊലിക്കട്ടിയോടെ നമുക്ക് വരാന്‍ സാധിക്കില്ല. ഡീഗ്രേഡിംഗിന് അപ്പുറമുള്ള പ്രേക്ഷകരെ നമുക്ക് ലഭിക്കുമെന്ന വിശ്വാസം ഉണ്ട്” എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ