പ്രിയ ചെയ്യരുത് എന്നു പറഞ്ഞ ആ സിനിമകള്‍ ഹിറ്റായി, ചെയ്യാന്‍ പറഞ്ഞത് പരാജയവും: കുഞ്ചാക്കോ ബോബന്‍

ഭാര്യ പ്രിയയുടെ അഭിപ്രായം കേട്ട് താന്‍ ചെയ്ത സിനിമകള്‍ പരാജയപ്പെട്ടിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍. സിനിമകളുടെ കാര്യത്തില്‍ ഭാര്യയുടെ ഇടപെടല്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിനാണ് ഒരു അഭിമുഖ പരിപാടിയില്‍ കുഞ്ചാക്കോ ബോബന്‍ മറുപടി പറഞ്ഞത്.

തന്റെ സിനിമകളുടെ കാര്യത്തില്‍ പ്രിയ ഇടപെടാറില്ല. പക്ഷേ അഭിപ്രായം ചോദിക്കാറുണ്ട്. പ്രിയ ചെയ്യരുത് എന്ന് പറഞ്ഞിട്ട് താന്‍ ചെയ്ത ചില സിനിമകള്‍ ഹിറ്റായിട്ടുണ്ട്. അത് പോലെ തിരിച്ചും സംഭവിച്ചിട്ടുണ്ട്. തങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് തീരുമാനം എടുത്താലും ചിലപ്പോള്‍ പരാജയം സംഭവിക്കാറുണ്ട് എന്നാണ് താരം പറയുന്നത്.

അതേസമയം, അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍. ഭീമന്റെ വഴി ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം.

പട, ഒറ്റ്, അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, എന്താടാ ഷാജി, പദ്മിനി, ആറാം പാതിര, ഗര്‍, നീലവെളിച്ചം, മറിയം ടൈലേഴ്‌സ് എന്നിങ്ങനെ നിരവധി സിനിമകളാണ് കുഞ്ചാക്കോയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'