'ഈ അങ്കിള്‍ ആരാണമ്മേ എന്നാണ് അവന്‍ പ്രിയയോട് ചോദിച്ചത്', മേക്കോവര്‍ നടത്തിയപ്പോള്‍ ഇസ തിരിച്ചറിഞ്ഞില്ല: കുഞ്ചാക്കോ ബോബന്‍

കഥാപാത്രത്തിനായി മേക്കോവര്‍ നടത്തിയപ്പോള്‍ തന്നെ മകന്‍ ഇസഹാക്കിന് മനസിലായില്ലെന്ന് കുഞ്ചാക്കോ ബോബന്‍. ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തില്‍ കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രമായി വന്‍ മേക്കോവറില്‍ ആയിരുന്നു കുഞ്ചാക്കോ ബോബന്‍ വേഷമിട്ടത്. ആ വേഷത്തില്‍ കണ്ടപ്പോഴാണ് ഇസയ്ക്ക് മനസിലാവാഞ്ഞത് എന്നാണ് നടന്‍ പറയുന്നത്.

കൊഴുമ്മല്‍ രാജീവനായുള്ള രൂപമാറ്റം ആവേശത്തോടെയാണ് ഏറ്റെടുത്തത്. തലമുടി എണ്ണയിട്ട് ചീകിയും പല്ലുവെച്ചും മുഖത്ത് വ്യത്യാസങ്ങള്‍ കൊണ്ടുവന്നു. ദിവസം ഒന്നര മണിക്കൂറോളം മേക്കപ്പിനായി ഇരുന്നു കൊടുത്തു. പഴയ രൂപത്തിലേക്ക് എത്താന്‍, മേക്കപ്പ് കഴുകിക്കളയാന്‍ ഒരു മണിക്കൂര്‍ വേണ്ടി വന്നു.

കഥാപാത്രത്തിന്റെ രൂപം ചിട്ടപ്പെടുത്താനായൊരു മേക്കപ്പ് ടെസ്റ്റ് നടത്തിയിരുന്നു, ചിത്രീകരണത്തിന് മുമ്പ് ലൊക്കേഷനില്‍ വച്ചാണ് അവസാന രൂപം ചെയ്തത്. രാജീവന്റെ വേഷത്തില്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ മകന് മനസിലായില്ല, ‘ഈ അങ്കിള്‍ ആരാണമ്മേ’ എന്നാണ് അവന്‍ പ്രിയയോട് ചോദിച്ചത് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

കാസര്‍കോട് ഭാഷയാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെത്. ആദ്യമൊക്കെ പലതും കേട്ടാല്‍ മനസിലാകാത്ത അവസ്ഥയുണ്ടായിരുന്നു പിന്നീട് കഥാപാത്രത്തിനായി അതെല്ലാം പഠിച്ചെടുത്തു. ചിത്രീകരണത്തിന്റെ തലേ ദിവസം തന്നെ ഡയലോഗുകളെല്ലാം വാട്സാപ്പില്‍ വോയ്സ് മെസേജായി അയച്ചുതരുമായിരുന്നു എന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Latest Stories

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി