എല്ലാ ഫ്‌ളാറ്റിലും പോയി ക്രിസ്മസ് ആശംസകള്‍ പറഞ്ഞു, ഞാനാണ് സാന്റ എന്ന് ആരും തിരിച്ചറിഞ്ഞില്ല: കുഞ്ചാക്കോ ബോബന്‍

കൊച്ചിയിലെ ഫ്‌ളാറ്റില്‍ ക്രിസ്മസ് ദിനത്തില്‍ സാന്റയായി വേഷം കെട്ടിയതിനെ കുറിച്ച് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍. ഡിസംബര്‍ ആകുമ്പോള്‍ ക്രിസ്മസ് വില്ലേജ് ഒരുക്കും. സാന്റയായി ഒരാള്‍ വേഷം കെട്ടും. സാന്റ ആരാണെന്ന് തിരിച്ചറിയുന്നയാള്‍ക്ക് സമ്മാനം കൊടുക്കും. എന്നാല്‍ തന്നെ ആര്‍ക്കും മനസിലായില്ല എന്നാണ് താരം പറയുന്നത്.

കൊച്ചിയില്‍ ഫ്‌ളാറ്റിലെ എല്ലാ ഫ്‌ളോറുകളിലും കരോള്‍ ഗാനങ്ങളുമായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്നു ഓരോ വര്‍ഷവും തിരുപ്പിറവിയുടെ സന്ദേശം പകരും. അതിനൊപ്പം ക്രിസ്മസ് സാന്റായുടെ വേഷത്തില്‍ ഒരാള്‍ കാണും. പിന്നീട് എല്ലാവരും താഴെ ഹാളില്‍ ഒത്തുകൂടും.

ക്രിസ്മസ് സാന്റായുടെ വേഷത്തില്‍ വന്നത് ആരാണെന്ന് തിരിച്ചറിയുന്നവര്‍ക്ക് ക്രിസ്മസ് സമ്മാനം നല്‍കുന്നതാണ് പതിവ്. ഒരു തവണ ക്രിസ്മസ് സാന്റായുടെ വേഷം കെട്ടിയത് താന്‍ ആയിരുന്നു. ഒപ്പമുള്ള കുറച്ചു പേര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും അത് താനാണെന്ന് അറിയില്ലായിരുന്നു.

കാരണം ആ സമയത്ത് കുറച്ചു ദിവസമായി ഷൂട്ടിംഗുമായി ബന്ധപ്പെട്ട് താന്‍ ഫ്‌ളാറ്റില്‍ ഇല്ലായിരുന്നു. എല്ലാ ഫ്‌ളാറ്റിലുമെത്തി ക്രിസ്മസ് സന്ദേശമൊക്കെ പകര്‍ന്ന് തങ്ങള്‍ ഹാളില്‍ വന്നെത്തിയിട്ടും മറ്റാര്‍ക്കും അത് താനാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നാണ് കുഞ്ചാക്കോ ബോബന്‍ ഒരു മാധ്യമത്തോട് പറയുന്നത്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി