തുണിയുടുത്തുള്ള വേഷമാണോ, പൈസ കിട്ടുമോ, എങ്കില്‍ ഏത് കഥാപാത്രവും ചെയ്യാമെന്ന് കുളപ്പുള്ളി ലീല

നാടകരംഗത്ത് നിന്ന് സിനിമയിലേക്ക് വന്ന അഭിനേത്രിയാണ് കുളപ്പുള്ളി ലീല. മലയാളത്തില്‍ മാത്രമല്ല തമിഴ് തെലുങ്ക് ഭാഷകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കഥാപാത്രങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് തുറന്നുപറഞ്ഞിരിക്കുകയാണ് നടി.

തുണിയുടുത്തുള്ള വേഷമാണോ, പൈസ കിട്ടുമോ ഇത് രണ്ടും ഓക്കെയാണെങ്കില്‍ താന്‍ ഏതു വേഷവും അഭിനയിക്കാന്‍ തയ്യാറെന്ന് കുളപ്പുള്ളി ലീല പറഞ്ഞു. ഏത് വേഷം കിട്ടിയാലും ഞാന്‍ ചെയ്യും. തുണിയും വേണം പൈസയും വേണം.

തുണിയെന്ന് പറയുമ്പോള്‍ കാലിന്റെ പെരുവിരല്‍ വരെ മൂടി കിടക്കുന്നതൊന്നും വേണ്ട. ജീന്‍സോ ടോപ്പോ എന്തും ഞാന്‍ ഇടും. അത്തരം വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. തുണി വേണം എന്ന് എനിക്ക് നിര്‍ബന്ധമാണ്. കയ്യില്ലാത്തത് ഒന്നും ഞാന്‍ ഇടില്ല.

കുറച്ചെങ്കിലും കൈ ഇറക്കം വേണം, സിനിമയില്‍ എന്തും ഇടും. പക്ഷെ ജീവിതത്തില്‍ ഞാന്‍ ഞാനായിട്ടെ നില്‍ക്കൂ. ജീന്‍സൊന്നും ഇടില്ല. എനിക്ക് അതിനോട് താല്‍പര്യമില്ല. എന്നെ ആര്‍ട്ടിസ്റ്റായി ആളുകള്‍ കണ്ടാല്‍ മതി. അധികം അലങ്കാരമോ മേക്കപ്പോ ഒന്നും എനിക്കില്ല. ഞാന്‍ ആര്‍ട്ടിസ്റ്റാണ്. എനിക്ക് ജീവിക്കാന്‍ വേണ്ടിയാണ്,- കൊളപ്പുള്ളി ലീല പറഞ്ഞു.

Latest Stories

തിരഞ്ഞെടുപ്പിനിടെ ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി; ജാര്‍ഗ്രാം എംപി തൃണമൂലില്‍ ചേര്‍ന്നു; കുനാര്‍ ഹേംബ്രത്തിനെതിരെ സംസ്ഥാന നേതൃത്വം

സന്തോഷ് ജോര്‍ജിനെ നമ്പരുത്; ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറയിലൂടെ ഒളിഞ്ഞു നോക്കി, ആ കാശു കൊണ്ട് കുടുംബം പോറ്റുന്നവന്‍; അധിക്ഷേപിച്ച് വിനായകന്‍

കേരളത്തില്‍ ഇന്ന് രവിലെ മുതല്‍ അതിതീവ്ര മഴ; രണ്ടു ജില്ലകളില്‍ റെഡും എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം