കോളജില്‍ എന്നെ റാഗ് ചെയ്യാന്‍ വന്ന അല്‍ഫോണ്‍സിനെയാണ് ആദ്യം കാണുന്നത്, നേരത്തില്‍ ക്യാമറ ചെയ്യാനാണ് വിളിച്ചത്: കൃഷ്ണശങ്കര്‍

അല്‍ഫോണ്‍സ് പുത്രന്‍ ചിത്രങ്ങളായ പ്രേമം, നേരം എന്നിവയിലൂടെ ശ്രദ്ധ നേടിയ താരമാണ് കൃഷ്ണശങ്കര്‍. കോളേജില്‍ വച്ച് അല്‍ഫോണ്‍സ് പുത്രനെ പരിചയപ്പെട്ടതിനെ കുറിച്ചാണ് കൃഷ്ണശങ്കര്‍ കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

അല്‍ഫോണ്‍സ് തന്റെ സീനിയറായിരുന്നു. എം.ഇ.എസ് കോളേജ് മാറമ്പള്ളിയില്‍ അല്‍ഫോണ്‍സ് ബിബിഎയും താന്‍ ബികോമും ആയിരുന്നു. ശബരിയും താനും തൊബാമയുടെ സംവിധായകന്‍ മോസിനും ഒരേ ക്ലാസിലായിരുന്നു. തന്നെ റാഗ് ചെയ്യാന്‍ വന്നാണ് അല്‍ഫോണ്‍സിനെ ആദ്യം പരിചയപ്പെടുന്നത്.

ആ സൗഹൃദം പിന്നീട് സിനിമാ ചര്‍ച്ചയായി വളര്‍ന്നു. ഡിഗ്രിയ്ക്കു ശേഷം താന്‍ സിനിമാട്ടോഗ്രഫി പഠിക്കാന്‍ സന്തോഷ് ശിവന്‍ സാറിന്റെ ശിവന്‍ സ്റ്റുഡിയോയില്‍ ചേര്‍ന്നു, അല്‍ഫോണ്‍സ് ചെന്നൈയിലേക്കും പോയി. പ്രോജക്ട് ചെയ്യാനായിട്ടാണ് അല്‍ഫോണ്‍സ് നേരം ഷോട്ട് ഫിലിം എടുക്കുന്നത്.

നേരത്തിന്റെ ക്യാമറ ചെയ്യാനാണ് എന്നെ വിളിക്കുന്നത്. തനിക്ക് അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് അറിയാവുന്നതു കൊണ്ട് നേരം സിനിമ ആക്കിയപ്പോള്‍ മാണിക് എന്ന കഥാപാത്രം തന്നു. പ്രേമത്തിലെ കോയ എന്ന കഥാപാത്രത്തിലൂടെയാണ് ഒട്ടമിക്ക അവസരങ്ങളും തനിക്ക് ലഭിച്ചതെന്നും കൃഷ്ണശങ്കര്‍ പറയുന്നു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...