ഇന്നലെ സുരേഷ് ചേട്ടന്‍ വീണ്ടും വിളിച്ചു, 'എടാ നീ ഡല്‍ഹിയിലുണ്ടോ? ഉണ്ടെങ്കില്‍ ഇങ്ങു വാ' എന്ന്: കൃഷ്ണകുമാര്‍

സുരേഷ് ഗോപിക്ക് ഒപ്പമുള്ള തന്റെ ഡല്‍ഹി ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ കൃഷണകുമാര്‍. തിരുവനന്തപുരത്ത് അടുത്തടുത്താണ് വീടുകള്‍ എങ്കിലും സിനിമയില്‍ അല്ലാതെ സുരേഷ് ഗോപിയെ കൂടുതലും നേരിട്ട് കണ്ടിട്ടുള്ളത് ഡല്‍ഹിയില്‍ വച്ചാണ് എന്ന് കൃഷണകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കാശ്മീരം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ മുതല്‍ കഴിഞ്ഞ ദിവസത്തെ വരെ ഓര്‍മ്മകളാണ് താരം പങ്കുവച്ചിരിക്കുന്നത്.

കൃഷ്ണകുമാറിന്റെ പോസ്റ്റ്:

സുരേഷ് ഗോപിയും ഡല്‍ഹിയും പിന്നെ ഞാനും.. ഡല്‍ഹി എനിക്ക് വളരെ ഇഷ്ടപെട്ട സ്ഥലവും ധാരാളം സുന്ദര ഓര്‍മ്മകള്‍ സമ്മാനിച്ച ഇടവുമാണ്. 1983ല്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനായിട്ടാണ് ഡല്‍ഹിയില്‍ ആദ്യമായി എത്തുന്നത്. വിജയ് ചൗക് മുതല്‍ ഇന്ത്യ ഗേറ്റ് വരെ ആണ് മാര്‍ച്ചിങ്. അതു കഴിഞ്ഞ് ഇരുവശത്തുമുള്ള പുല്‍ത്തകിടിയില്‍ ഇരുന്നു ഭക്ഷണം… ഒരു വര്‍ഷം കഴിഞ്ഞ് 1984ല്‍ പാര ജംപിംഗിനായി ആഗ്രയില്‍ പോകും വഴി ഡല്‍ഹിയില്‍…

പിന്നീട് 1993 ലെ തണുപ്പുള്ള ഡിസംബര്‍ മാസം വീണ്ടും ഡല്‍ഹിയിലെത്തി. അന്നാണ് ആദ്യമായി സുരേഷ് ചേട്ടനെ കാണുന്നതും പരിചയപെടുന്നതും. ഡല്‍ഹിയില്‍ ‘കാശ്മീരം’ സിനിമയുടെ ലൊക്കേഷനില്‍ പോകാനിറങ്ങുമ്പോള്‍ രഞ്ജിത് ഹോട്ടലിന്റെ പടികളില്‍ വെച്ച് 6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പര്‍ സ്റ്റാര്‍ മുന്നില്‍ നില്‍ക്കുന്നു. ചെറു ചിരിയോടെ ചോദിച്ചു.. ‘ആദ്യ സിനിമയല്ലേ, കലക്കണം.. ടീവിയില്‍ കണ്ടിട്ടുണ്ട്.. ഓള്‍ ദി ബെസ്റ്റ്’ അനുഗ്രങ്ങളും അഭിനന്ദനങ്ങളും ആവോളം തന്നു ചേട്ടന്‍ നടന്നു നീങ്ങി..

സുരേഷ് ചേട്ടനും ഞാനും തിരുവനന്തപുരത്തു വളരെ അടുത്താണ് താമസം. മക്കള്‍ ചെറുതായിരിക്കുമ്പോള്‍ ബര്‍ത്ത്‌ഡേ പാര്‍ട്ടികള്‍ക്ക് ഒത്തു കൂടും. രാധികയും സിന്ധുവുമൊക്കെ കാണാറുണ്ട്. എന്നാല്‍ സുരേഷേട്ടനെ ഞാന്‍ കൂടുതലും കണ്ടിരിക്കുന്നത് (സിനിമ സെറ്റിലല്ലാതെ) ഡല്‍ഹിയിലാണ്.. സുരേഷേട്ടന്‍ നായകനായ ‘ഗംഗോത്രി’യുടെ ഷൂട്ടിംഗിനായി ഡല്‍ഹിയില്‍ വെച്ച് വീണ്ടും ഒത്തു കൂടി. ‘സലാം കാശ്മീരി’നായി പോകുമ്പോഴും ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കണ്ടുമുട്ടി, അവിടുന്ന് ശ്രീനഗറിലേക്ക് ഒരുമിച്ചായിരുന്നു യാത്ര..

ഒപ്പം സംവിധായകന്‍ ശ്രീ ജോഷിയും. കാലങ്ങള്‍ കടന്നു പോയി.. സുരേഷേട്ടന്‍ എംപി ആയി. സ്വര്‍ണ്ണജയന്തി സദനില്‍ താമസമാക്കിയ സമയം. ഞാന്‍ രാജസ്ഥാനില്‍ ശ്രീ മേജര്‍ രവി – മോഹന്‍ലാല്‍ ചിത്രമായ 1971 ന്റെ ഷൂട്ടിംഗിനായി രാജസ്ഥാനില്‍ പോകും വഴി സുരേഷ് ചേട്ടന്റെ ഡല്‍ഹിയിലെ ഫ്‌ലാറ്റില്‍ താമസിച്ചിട്ടാണ് പോയത്. ഇറങ്ങുമ്പോള്‍ പറഞ്ഞു, തിരിച്ചു കേരളത്തിലേക്കു പോകുമ്പോള്‍ സമയമുണ്ടെങ്കില്‍ ഇതു വഴി വന്ന് ഇവിടെ തങ്ങീട്ടു പോകാം. അങ്ങനെ സംഭവിച്ചു. തിരിച്ചു വന്നപ്പോള്‍ അവിടെ താമസിച്ചിട്ടാണ് മടങ്ങിയത്. വീണ്ടും നാളുകള്‍ക്കു ശേഷം, ഇന്നലെ സുരേഷ് ചേട്ടന്‍ വിളിച്ചു.

‘എടാ നീ ഡല്‍ഹിയിലുണ്ടോ. ഉണ്ടെങ്കില്‍ ഇങ്ങു വാ’. അങ്ങനെ വീണ്ടും ഡല്‍ഹിയില്‍ വെച്ച് വീണ്ടും ഒരു കണ്ടുമുട്ടല്‍. കുറെ അധികം സംസാരിച്ചു.. പഴയ കഥകള്‍ പറഞ്ഞു ഒരുപാട് ചിരിച്ചു.. ഇറങ്ങുമ്പോള്‍ ചോദിച്ചു ‘നീ ഇനി എന്നാ ഡല്‍ഹിക്ക്..?’ എന്റെ മനസ്സില്‍ അപ്പോള്‍ ഒരു ചോദ്യം വന്നു. ശെടാ.. തിരുവനതപുരത്തു വെച്ച് എപ്പോ കാണാം എന്ന്, എന്ത് കൊണ്ട് ചോദിച്ചില്ല..? എന്താണോ എന്തോ..! തിരോന്തോരം ഭാഷയില്‍ പറഞ്ഞാല്‍ എന്തരോ എന്തോ.. ഹാ ഡല്‍ഹിയെങ്കില്‍ ഡല്‍ഹി.. എവിടെ ആയാലെന്താ കണ്ടാല്‍ പോരെ…

Latest Stories

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെ'; ഇന്ത്യന്‍ ജനതയെ വംശീയമായി വേര്‍തിരിച്ച് സാം പിട്രോഡ

'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നു, നല്ല രസമുള്ള കഥാപാത്രങ്ങളെ ഒഴിവാക്കി: മജു

IPL 2024: അംപയറുടെ തീരുമാനത്തെ ബഹുമാനിക്കാന്‍ പഠിക്കെടാ...; സഞ്ജുവിനെതിരെ ഡല്‍ഹി സഹ പരിശീലകന്‍

2018 മുതൽ ചെന്നൈയിൽ കളിക്കുന്നുണ്ട്, പക്ഷെ അവസരങ്ങൾ കിട്ടുന്നില്ല; നിരാശാനെന്ന് വെളിപ്പെടുത്തി സൂപ്പർതാരം

30ാം വയസിലെ പ്രണയം 70ാം വയസില്‍ ദാവൂദിനെ ജയിലിലാക്കി; പരാതി നല്‍കിയ ഭാര്യ മാതാവും ഭാര്യയും ജീവനോടെയില്ല

ഞാന്‍ മുത്തുച്ചിപ്പി വായിച്ചിട്ടില്ല, വിനായകന്‍ സാര്‍ ക്ഷമിക്കണം..; നടന് മറുപടിയുമായി ഉണ്ണി ആര്‍; പിന്നാലെ പ്രതികരിച്ച് വിനായകനും, ചര്‍ച്ചയായി 'ലീല'

വാപ്പയാണ് എന്റെയുള്ളിലെ നടന്റെ റിഥത്തിന് പ്രത്യേകതയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത്, അദ്ദേഹമാണ് ആ ടാലന്റ് കണ്ടെത്തിയത്, ബാക്കിയെല്ലാം സംഭവിച്ചത് പിന്നീടാണ്: ഫഹദ് ഫാസിൽ

'അധികാരത്തില്‍ ഒരേ ഒരു രാജാവ്'; റഷ്യന്‍ പ്രസിഡന്റ് പദത്തില്‍ അഞ്ചാംവട്ടം; ചരിത്രമെഴുതി ആന്‍ഡ്രൂസ് സിംഹാസന ഹാളില്‍ പുടിന്റെ സത്യപ്രതിജ്ഞ

സഞ്ജുവിനെതിരെ ഏത് കൊമ്പൻ പന്തെറിഞ്ഞാലും അവനെ ആ ചെക്കൻ അടിച്ചോടിക്കും, ഇന്നലെ പാവം ഖലീലിന് കിട്ടിയത് വമ്പൻ പണിയായിരുന്നു; മത്സരത്തിലെ മനോഹര മുഹൂർത്തം വിവരിച്ച് ഇർഫാൻ പത്താൻ

കോളിവുഡില്‍ ഹൊറര്‍ ട്രെന്‍ഡ്, തമിഴകത്തെ വരള്‍ച്ച മാറുന്നു; 'അരണ്‍മനൈ 4'ന് ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട്