ഞാന്‍ വില്ലനാണോ എന്നാണ് ആളുകളുടെ സംശയം, കൊമേഡിയന്‍ ആണെന്ന് പറയുമ്പോള്‍ അവര്‍ അത്ഭുതപ്പെട്ട് നോക്കും..: കോട്ടയം നസീര്‍

വിദേശ രാജ്യങ്ങളില്‍ ചെന്ന് താന്‍ കൊമേഡിയന്‍ ആണെന്ന് പറയുമ്പോള്‍ അവര്‍ തന്നെ അത്ഭുതത്തോടെയാണ് നോക്കാറുള്ളതെന്ന് കോട്ടയം നസീര്‍. തന്റെ രൂപത്തിന് ചേരുന്ന വേഷങ്ങളിലേക്കല്ല താന്‍ ഇതുവരെ കാസ്റ്റ് ചെയ്യപ്പെട്ടത്. എന്തുകൊണ്ട് അങ്ങനെയുള്ള കഥാപാത്രങ്ങളിലേക്ക് കാസ്റ്റ് ചെയ്യപ്പെടുന്നില്ലെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് എന്നാണ് നടന്‍ പറയുന്നത്.

‘റോഷാക്ക്’ സിനിമയില്‍ തനിക്ക് കിട്ടിയ കഥാപാത്രം മിമിക്രി കഥാപാത്രങ്ങളില്‍ നിന്നും മാറി കണ്ടത് ആയതിനാലാകും ശ്രദ്ധ നേടിയത് എന്നാണ് നടന്‍ പറയുന്നത്. 27 കൊല്ലമായി സിനിമയില്‍ വന്നിട്ട്. ചെറുതും വലുതുമായി ഒരുപാട് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

പക്ഷെ മിമിക്രിയുടെ ചട്ടക്കൂടിന് പുറത്ത് ചെയ്ത വേഷങ്ങള്‍ വളരെ കുറവാണ്. വിദേശ രാജ്യങ്ങളില്‍ ഒക്കെ പോകുമ്പോള്‍ ഇമിഗ്രേഷനില്‍ ഒക്കെ നടനായി പരിചയപ്പെടുത്തുമ്പോള്‍ വില്ലനാണോ എന്നാണ് ആളുകളുടെ സംശയം. കൊമേഡിയന്‍ ആണെന്ന് പറയുമ്പോള്‍ അവര്‍ അത്ഭുതപ്പെട്ട് നോക്കും.

ഈ രൂപത്തില്‍ ഒരിക്കലും ഒരു കൊമേഡിയന്‍ ഇല്ല എന്നതാണ് അവരുടെ അത്ഭുതം. രൂപത്തിന് ചേരുന്ന വേഷങ്ങളിലേക്കല്ല താന്‍ കാസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. അതില്‍ നിന്ന് മാറി കിട്ടുക എന്നതിലാണ് സന്തോഷം എന്നാണ് കോട്ടയം നസീര്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ