ഖുശ്ബുവിന് ഇതെന്തുപറ്റി? മെലിഞ്ഞല്ലോ, എന്തെങ്കിലും അസുഖമാണോ? എന്ന് ചോദിക്കുന്നവരോട്..; പ്രതികരിച്ച് നടി

സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന ഖുശ്ബു രജനികാന്തിന്റെ അണ്ണാത്തെയിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന തന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് അസുഖമാണോ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് താരം ഇപ്പോള്‍.

”20 കിലോ ഭാരം കുറഞ്ഞു, ഞാന്‍ എന്റെ ഏറ്റവും മികച്ച ആരോഗ്യഘട്ടത്തിലാണ്. നിങ്ങളുടെ ആരോഗ്യം പരിപാലിക്കുക. ഓര്‍ക്കുക, ആരോഗ്യമാണ് സമ്പത്ത്. എനിക്ക് അസുഖമാണോ എന്ന് ചോദിക്കുന്നവരോട്, നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി.”

”ഞാന്‍ മുമ്പൊരിക്കലും ഇത്രയും ഫിറ്റായിരുന്നിട്ടില്ല. ഇവിടെയുള്ള നിങ്ങളില്‍ 10 പേരെയെങ്കിലും തടി കുറക്കാനും ഫിറ്റ്നസ് നിലനിര്‍ത്താനും ഞാന്‍ പ്രചോദിപ്പിക്കുകയാണെങ്കില്‍, ഞാന്‍ വിജയിച്ചതായി കണക്കാക്കും” എന്നാണ് തന്റെ പഴയ ചിത്രവും ഏറ്റവും പുതിയതും പോസ്റ്റ് ചെയ്ത് ഖുശ്ബു കുറിച്ചിരിക്കുന്നത്.

രജനികാന്ത്, കമലഹാസന്‍, സത്യരാജ്, പ്രഭു, സുരേഷ് ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം പ്രധാന വേഷങ്ങളില്‍ ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. ഏറെ ആരാധകരുള്ള താരം കൂടിയാണ് ഖുശ്ബു. തിരുച്ചിറപ്പള്ളിയില്‍ താരത്തിന്റെ ആരാധകര്‍ അവര്‍ക്ക് വേണ്ടി അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ