ബേസില്‍ കാരണം ഞങ്ങള്‍ നായികമാര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടാകും, അദ്ദേഹം വീക്ക്‌ലി സ്റ്റാര്‍: കീര്‍ത്തി സുരേഷ്

ബേസില്‍ ജോസഫ് എല്ലാ ആഴ്ചയിലും സിനിമയുമായി വന്നാല്‍ നായികമാര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് നടി കീര്‍ത്തി സുരേഷ്. ജെഎഫ്ഡബ്ല്യു മൂവി അവാര്‍ഡ്സ് 2025 വേദിയില്‍ വച്ചാണ് ബേസിലിനെ കുറിച്ചുള്ള കീര്‍ത്തിയുടെ പരാമര്‍ശം. അഭിനയത്തിലായാലും സംവിധാനത്തിലായാലും തൊട്ടതെല്ലാം പൊന്നാക്കുന്ന താരമാണ് ബേസില്‍ എന്ന് പറഞ്ഞ് അഭിനന്ദിച്ചു കൊണ്ടാണ് നടി സംസാരിച്ചത്.

”തൊട്ടതെല്ലാം പൊന്നാക്കുന്ന ആളാണ് ബേസില്‍. അഭിനയത്തിലായാലും സംവിധാനത്തിലായാലും അത് കാണാം. പിന്നെ എനിക്ക് ഒരു കാര്യം പറയാനുള്ളത് ഇങ്ങനെ ഓരോ ആഴ്ചയും ഓരോ സിനിമയുമായി വന്നാല്‍ ഞങ്ങള്‍ നായികമാര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടാകും. വീക്കിലി സ്റ്റാറാണ് ബേസില്‍. എല്ലാ ആഴ്ചയും ഓരോ സിനിമ കാണും.”

”ഇതൊരു തമാശയായി പറഞ്ഞതാണ്. നടനായും സംവിധായകനായും ബേസില്‍ നേടിയിട്ടുള്ള എല്ലാ വിജയങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ബേസില്‍ അഭിനയിച്ചതില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രം ഗുരുവായൂരമ്പലനടയില്‍ ആണ്. സംവിധാനം ചെയ്തതില്‍ മിന്നല്‍ മുരളിയും” എന്നാണ് കീര്‍ത്തി സുരേഷ് പറഞ്ഞത്.

അതേസമയം, മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരമാണ് ജെഎഫ്ഡബ്ല്യു വേദിയില്‍ ബേസില്‍ ഏറ്റുവാങ്ങിയത്. നുണക്കുഴി, സൂക്ഷ്മദര്‍ശിനി, ഗുരുവായൂരമ്പലനടയില്‍ തുടങ്ങി 2024ല്‍ തിയേറ്ററുകളിലെത്തിയ വിവിധ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ബേസിലിന് അവാര്‍ഡ് ലഭിച്ചത്.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി