വിജയ് സേതുപതി കഥാപാത്രത്തെ കുറിച്ച് ചിന്തിക്കുന്ന രീതി വളരെ വ്യത്യസ്തമാണ്, ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ് അദ്ദേഹം: കത്രീന കൈഫ്

വിജയ് സേതുപതിയെയും കത്രീന കൈഫിനെയും പ്രധാന കഥാപാത്രങ്ങളാക്കി ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മെറി ക്രിസ്മസ്’. ജനുവരി 12 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ഇപ്പോഴിതാ വിജയ് സേതുപതിയെ കുറിച്ച് കത്രീന കൈഫ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് വിജയ് സേതുപതി എന്നാണ് കത്രീന പറഞ്ഞത്.

“ഇന്ന് സിനിമ മേഖലയിലുള്ളതില്‍ വെച്ച് ഏറ്റവും മികച്ച നടനാണ് വിജയ് സേതുപതി. അദ്ദേഹത്തെ പോലെ ഒരു നടനൊപ്പം സിനിമ ചെയ്യുമ്പോള്‍ വളരെ ആവേശത്തിലായിരുന്നു ഞാന്‍. ഷൂട്ടിന് മുന്‍പുള്ള റിഹേഴ്സല്‍ സമയത്ത് ഞങ്ങള്‍ തമ്മില്‍ ഒരുപാട് സംസാരിച്ചു. അദ്ദേഹം ‌കഥാപാത്രത്തെ കുറിച്ച് ചിന്തിക്കുന്ന രീതി തന്നെ വളരെ വ്യത്യസ്തമാണ്.

അത് എന്നെ ആകർഷിക്കുകയും നോക്കി പഠിക്കുകയും ചെയ്തു. മെറി ക്രിസ്മസിന്റ ഫൈനൽ ഔട്ട് കണ്ടപ്പോൾ ഞാൻ സംവിധായകനോട് പറഞ്ഞു എന്റെയും വിജയ്‍‍യുടെയും കഥാപാത്രങ്ങൾ തമ്മിൽ ഇത്രയും കെമിസ്ട്രി ഉണ്ടായിരുന്നു എന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്ന്.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കത്രീന കൈഫ് പറഞ്ഞത്.

ബദ്ലപൂർ, അന്ധദുൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് മെറി ക്രിസ്മസിനെ പ്രേക്ഷകർ നോക്കിക്കാണുന്നത്. അശ്വിനി കലേസ്‌കര്‍, രാധിക ആപ്‌തെ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ മധു നീലകണ്ഠൻ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി