'ലവ് ഈസ് ലവ്'; 'കാതൽ' താരം അനഘ രവിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ !

സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലാകുന്ന ഒന്നാണ് ഫോട്ടോഷൂട്ടുകൾ. സാധാരണക്കാരുടെ മുതൽ സെലിബ്രിറ്റികളുടെ വരെ ഫോട്ടോഷോട്ടുകൾ ചില സമയത്ത് ഇന്റർനെറ്റ് ലോകത്ത് ശ്രദ്ധ നേടാറുണ്ട്.

മമ്മൂട്ടി ചിത്രം കാതലിലൂടെ മലയാള സിനിമയിലേക്ക് ചുവട് വച്ച പുതുമുഖ താരം അനഘ രവിയുടെ പഴയൊരു ഫോട്ടോഷൂട്ട് ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ലവ് ഈസ് ലവ്’ എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോകൾ പങ്കുവച്ചിട്ടുള്ളത്.

ഗ്രീഷ്മ നരേന്ദ്രനോടൊപ്പമുള്ള ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. ഇതിനുമുൻപും ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. ഫോട്ടോകൾ മാത്രമല്ല ഡാൻസ് വിഡിയോകളിലൂടെയും റീൽസിലൂടെയും താരം ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. അനഘ അഭിനയിച്ച ന്യു നോർമൽ എന്ന ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

എന്തായാലും പ്രണയം തുളുമ്പുന്ന ഇരുവരുടെയും ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വിഷയം പ്രണയം ആയതുകൊണ്ടും ഇരുവരും പെൺകുട്ടികൾ ആയതുകൊണ്ടും ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ പടരുന്നത്.

കാതൽ എന്ന ചിത്രത്തിൽ ഫെമി മാത്യു എന്ന മമ്മൂട്ടിയുടെ മകളായാണ് അനഘ അഭിനയിച്ചത്. ചിത്രത്തിൽ അനഘ രവിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം നിരവധി പ്രശംസകളാണ് അനഘയെ ഇപ്പോഴും തേടിയെത്തുന്നത്.

Latest Stories

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'

'എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി, പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്'; എന്‍ ഷംസുദ്ദീന്‍

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരെ എസ്‌ഐടി അന്വേഷണം