'ചുമ്മാ, ക്യാമറയും തൂക്കി നടക്കുവാ'..എന്നൊക്കെ പറഞ്ഞ് കളിയാക്കിയിട്ടുണ്ട്: 'കരിക്കി'ലെ കൃഷ്ണചന്ദ്രന്‍ പറയുന്നു

കരിക്ക് വെബ് സീരിസില്‍ ഏറെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് കൃഷണചന്ദ്രന്‍. സുര നമ്പൂതിരി, ഭവാനിയമ്മ, പ്രച്ഛന്നന്‍ പ്രകാശന്‍ തുടങ്ങി കൃഷണചന്ദ്രന്‍ ചെയ്ത എല്ലാ കഥാപാത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. സ്‌ട്രെസ്ഫുള്‍ ആയ കോളേജ് ലൈഫില്‍ നിന്ന് രക്ഷപ്പെടാനായാണ് വീഡിയോകള്‍ ചെയ്ത് തുടങ്ങിയത്, അതു വഴിയാണ് കരിക്കിലേക്ക് എത്തുന്നതെന്നും നടന്‍ പറയുന്നു.

സ്‌കൂള്‍ കാലത്ത് സ്റ്റേജില്‍ പോലും താന്‍ കയറിയിട്ടില്ല. പിന്നീട് സിനിമകള്‍ കണ്ട് ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണം എന്നുതോന്നി. അങ്ങനെ “കണ്‍ട്രി ഫെലോസ്” എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമിലും, യൂട്യുബിലും ചെറിയ വീഡിയോസ് ചെയ്തിടാന്‍ തുടങ്ങി. അത് കണ്ടിഷ്ടമായാണ് കരിക്ക് ഫൗണ്ടര്‍ നിഖില്‍ എന്നെ കരിക്കിലേക്ക് വിളിക്കുന്നത്.

Download Plain Meme of Krishna Chandran In Karikku Movie With Tags  ammoomma, njettal, ambarappu, Thiruvonam, bhavaniyamma, specs, vesham  maaral, prachanan prakashan

ഒരു വളരെ സാധാരണ കുടുംബത്തിലാണ് താന്‍ ജനിച്ചത്. എന്നാല്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ ഒന്നും അധികം അറിയിക്കാതെയാണ് അച്ഛനുമമ്മയും വളര്‍ത്തിയത്. അമ്മയാണ് തന്റെ ഒരു റോള്‍ മോഡല്‍. ക്ലാര്‍ക്ക് ആയി ജോലിയില്‍ കയറി, കഷ്ടപ്പെട്ടു പഠിച്ചു പരീക്ഷകളെഴുതിയാണ് അമ്മ പോസ്റ്റ് മിസ്ട്രസ് വരെയെത്തിയത്.

Download Plain Meme of Krishna Chandran In Karikku Movie With Tags vettila,  hiding, udayippu, Arrangement Kalyanam, suran namboothiri

പക്ഷേ തന്നെ തന്റെ ഇഷ്ടങ്ങളുടെ പിറകെ വിടാന്‍ അവര്‍ ധൈര്യം കാണിച്ചു. തനിക്ക് ആദ്യ ക്യാമറ അമ്മയാണ് വാങ്ങി തന്നത്. ആദ്യമൊക്കെ നാട്ടുകാര്‍, “ചുമ്മാ, ക്യാമറയും തൂക്കി നടക്കുവാ”.. എന്നൊക്കെ പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാവരും നല്ല സപ്പോര്‍ട്ടാണ് എന്ന് കൃഷ്ണടചന്ദ്രന്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Krishna Chandran - IMDb

Latest Stories

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി വിജയ് പങ്കെടുത്തേക്കും

വി ഡി സതീശന്‍ മന്ത്രിസഭയില്‍ ചെന്നിത്തലയ്ക്ക് ആഭ്യന്തരം; മന്ത്രിസ്ഥാനം ഉറപ്പിച്ച് കെ മുരളീധരനും സണ്ണി ജോസഫും ബിന്ദു കൃഷ്ണയും എം ലിജുവും

'തോൽപ്പിച്ചത് പെരുമാറ്റം, പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല'; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; അതിശക്തമായ കാറ്റിനും മഴയക്കും സാധ്യത

'ഇപ്പോള്‍ ഒന്ന് തൊട്ട് നോക്കൂ കോണ്‍ഗ്രസ് രക്തമാണ് വരിക, കോണ്‍ഗ്രസാണ് ഞങ്ങള്‍ക്കെല്ലാം'; പാര്‍ട്ടി തീരുമാനം പറഞ്ഞു കഴിഞ്ഞാല്‍ അതിനൊപ്പം അടിയുറച്ചു പോരാടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് വി ഡിയ്‌ക്കൊപ്പം നിന്ന് കെ സി വേണുഗോപാല്‍

ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിക്കൽ; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

'ഒന്നും ഒളിക്കരുത്' തമിഴ്‌നാട്ടിലെ തോൽവിക്കുള്ള കാരണങ്ങൾ പഠിക്കാൻ 38 അംഗ കമ്മിറ്റിക്ക് രൂപം നൽകി ഡിഎംകെ; ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കും

കൊച്ചിക്കാരൻ മുഖ്യമന്ത്രി ആകുമ്പോൾ  പശ്ചിമകൊച്ചിയുടെ പ്രതീക്ഷകൾ

ആഭ്യന്തരം ചെന്നിത്തലയ്ക്ക്?; അനുനയ നീക്കത്തിന് രണ്ടാം വട്ടവും രമേശ് ചെന്നിത്തലയെ കണ്ടു വി ഡി സതീശന്‍; ആഭ്യന്തരം നല്‍കിയാല്‍ ധനകാരം കയ്യില്‍ വെയ്ക്കും

'മുസ്ലിം ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്, ലീഗിന്റേത് ഉറച്ച മതേതര നിലപാട്: വി. ഡി. സതീശൻ