കാപ്പാനില്‍ മോഹന്‍ലാല്‍ എത്തിയത് ബിഗ് ബിയ്ക്ക് പകരം, അദ്ദേഹം കഥാപാത്രത്തെ അനായാസം അതിമനോഹരമാക്കി: കെ.വി ആനന്ദ്

മോഹന്‍ലാലും സൂര്യയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കാപ്പാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ കെ. വി ആനന്ദ്.

ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ചന്ദ്രകാന്ത് വര്‍മ്മയെന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് അമിതാഭ് ബച്ചനെ ആയിരുന്നു എന്നാണ് സംവിധായകന്റെ പുതിയ വെളിപ്പെടുത്തല്‍. തമിഴ് മാധ്യമമായ വികടന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ബിഗ് ബിയുടെ ഡേറ്റ് പ്രശ്നമായതിനാല്‍ അത് നടന്നില്ലെന്നും പിന്നീട് മോഹന്‍ലാലിനെ സമീപിക്കുകയായിരുന്നുവെന്നും അദ്ദേഹം ആ കഥാപാത്രത്തെ അനായാസം അതിമനോഹരമാക്കിയെന്നും കെ.വി.ആനന്ദ് പറയുന്നു.

കാപ്പാന്റെ ടീസറും പോസ്റ്ററുകളും പുറത്തു വന്ന ഒരു ലിറിക് സോംഗ് വീഡിയോയും വലിയ ഹിറ്റായി മാറിയിരുന്നു. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ തിയേറ്ററുകളിലെത്തുന്ന ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്. മോഹന്‍ലാല്‍, സൂര്യ എന്നിവര്‍ക്ക് ഒപ്പം ആര്യ, ബൊമന്‍ ഇറാനി തുടങ്ങി പ്രശസ്ത താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മ ആയി മോഹന്‍ലാല്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ അദ്ദേഹത്തിന്റെ അംഗരക്ഷകന്‍ ആയാണ് സൂര്യ എത്തുന്നത്. സായേഷ നായികാ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഹാരിസ് ജയരാജ് ആണ്. ഈ ആക്ഷന്‍ ചിത്രം കെ. വി ആനന്ദ് – സൂര്യ ടീം ഒന്നിച്ച മൂന്നാമത്തെ ചിത്രമാണ്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍