ഒന്ന് ആഞ്ഞു ചുമക്കാന്‍ പേടി, അധികം ആഹാരം കഴിക്കാന്‍ വയ്യ; കോവിഡില്‍ നിന്നുള്ള തിരിച്ചുവരവിന് ആരോഗ്യമേഖലയിലെ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് നടന്‍

പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കണ്ണന്‍ സാഗര്‍. മിമിക്രി വേദികളിലൂടെ ശ്രദ്ധ നേടിയ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. കോവിഡ് ബാധിതനായതിനെക്കുറിച്ചുള്ള കുറിപ്പുമായി താരമെത്തിയിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടിലേക്കെത്തിയെന്നുള്ള സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് നടന്‍. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്

ഞാന്‍ വിശ്വസിക്കുന്ന ദൈവങ്ങള്‍ക്ക് നന്ദി….??
പതിനാലുദിവസമായി ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും, കോട്ടയം മെഡിക്കകോളേജിലുമായി ഞാന്‍ ചികിത്സയില്‍ ആയിരുന്നു,..
നാം കാണാന്‍ താല്പര്യപെടാത്ത,അനുഭവിക്കണമെന്ന് യാതൊരു രീതിയിലും ഇഷ്ട്ടപ്പോടാത്ത, ജീവിതത്തിന്റെ മറ്റൊരു ലോകത്തേക്ക്, അനുസരണയോടെ, കൃത്യനിഷ്ടയോടെ, സമയങ്ങളില്‍ മരുന്നുകളും സേവിച്ചു ഒരു കൊച്ചുകുട്ടീയെപ്പോലെ ആ ബഡില്‍ കിടന്നു, ഒന്ന് ആഞ്ഞു ചുമക്കാന്‍ പേടി, അധികം ആഹാരം കഴിക്കാന്‍ വയ്യ, ഒന്നിന് പുറകേ ഒന്നായി വന്നുകൊണ്ടിരുന്ന ‘ട്രിപ്പ്’ അത് തീരുന്നതും നോക്കി അനങ്ങാതെ അങ്ങനെ കിടക്കും, ഉറക്കം, അല്‍പ്പം സ്വസ്ഥത അത് സ്വപ്നങ്ങളില്‍ മാത്രം…

മെഡിക്കകോളേജ് അല്ലേ പലവിധ രോഗികള്‍ വന്നും പോയി നില്‍ക്കുന്നു, ഇടക്ക് അലമുറകളും, വേദനകൊണ്ടുള്ള പുളച്ചിലുകളും, രോഗിയെ ഒറ്റക്കാക്കി സ്ഥലം വിടുന്ന വിരുതന്‍ന്മാരും, അടുത്ത നടപടി എന്തെന്നു പകച്ചുനില്‍ക്കുന്ന പ്രായമായ കൂട്ടിരുപ്പുകാര്‍ പ്രായമായ തള്ളമാരോ, അകന്ന ബന്ധുക്കളോ ഒക്കെയായിരിക്കും കൂട്ടിരുപ്പുകാരില്‍ ഏറെയും,…
ഒരു സത്യം ഏതുതരം രോഗികള്‍ ആണെങ്കിലും ഒരു ആശങ്കക്കും വഴിവെക്കാതെ, കൃത്യമായ നിരീക്ഷണവും,രോഗത്തിന് അനുസരിച്ചു മരുന്നും, സമയാസമയം ഭക്ഷണവും, മരുന്നുകള്‍ കിട്ടേണ്ട സമയം, മൊത്തം മൂടിപൊതിഞ്ഞു, സൂക്ഷിച്ചു നോക്കിയാല്‍ കണ്ണുകള്‍ മാത്രം കാണാവുന്ന കുറേ നല്ലമനുഷ്യര്‍ അവിടെയുണ്ട്, അവരുടെ ഇടപെടലുകളും, സാമീപ്യവും, മരുന്ന് കഴിക്കു എനാലല്ലേ രോഗം മാറൂ എന്ന അവരുടെ പിടിവാശിയും കാണുമ്പോള്‍ എന്തോ കഴിഞ്ഞ ജന്മത്തില്‍ സുഹൃതം ചെയ്ത ജന്മങ്ങള്‍ എന്നു തോന്നിപോകും, ഡോക്ടര്‍, നഴ്‌സ്, അതിനുള്ളിലുള്ള മറ്റു സ്റ്റാഫ് എല്ലാവരും…

ആശുപത്രിയില്‍ ആയ നാളുമുതല്‍ സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍,, ബന്ധുജനങ്ങള്‍, TV. സിനിമാ മേഖലയിലുമുള്ള പ്രിയപ്പെട്ട സഹോദരങ്ങള്‍, നാട്ടുകാര്‍, മറ്റു കൂട്ടുകാര്‍,അങ്ങനെ എന്നെ ഇഷ്ടപ്പെടുന്ന കുറേ നല്ലമനുഷ്യര്‍ നിത്യേന ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു പക്ഷേ എന്റെ സുഖമില്ലായ്മ മിക്യവര്‍ക്കും മറുപടി നല്‍കാനുതകുന്ന തരത്തില്‍ ആയിരുന്നില്ല ശാരീരികഷീണം…
ഇപ്പോള്‍ വീട്ടില്‍ ഞാന്‍ വന്നു നല്ല റെസ്റ്റില്‍ ആണ്, ഒരു കൊറോണാ വന്നു, അതുകൊണ്ട് ശരീരത്തിലെ മറ്റു അസുഖങ്ങള്‍ക്ക് ചികില്‍സിക്കാന്‍ പറ്റി, ഒരു നിമിത്തമായി കാണുന്നു,…
പ്രിയരേ സൂക്ഷിക്കുക എന്നു മാത്രം പറഞ്ഞുകൊണ്ട്, പൂര്‍ണ്ണ ആരോഗ്യവാനായി എന്റെ സൃഷ്ട്ടി മേഖലയില്‍ വീണ്ടും വിരാച്ചിക്കാന്‍ പ്രിയപ്പെട്ട എല്ലാവരുടെയും അനുഗ്രഹം എനിക്ക് ഇനിയും വേണം, …
അതുണ്ടാവും എന്ന പ്രതീക്ഷയോടെ,ആരോഗ്യം മേഖലയിലെ സര്‍വ്വര്‍ക്കും ഒറ്റവാക്കില്‍ ‘നന്ദി’ അറിയിക്കുന്നു…
സസ്‌നേഹം, കണ്ണന്‍ സാഗര്‍…

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി