കങ്കുവ ഞാന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രം, ആ സംഗീത സംവിധായകന്‍ വഞ്ചിച്ചു: വെളിപ്പെടുത്തലുമായി ബാല

സൂര്യ നായകനായ കങ്കുവ സംവിധാനം ചെയ്യേണ്ടിയിരുന്നത് താനായിരുന്നെന്ന് നടന്‍ ബാല. ഫിലിമിബീറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബാല ഇക്കാര്യം വെളിപ്പെടുത്തിയത്. ഒപ്പം കഴിഞ്ഞ പടത്തില്‍ ഒരു സംഗീത സംവിധായകന്‍ തന്നെ പ്രൊഫഷണലായി വഞ്ചിച്ചെന്നും ബാല പറഞ്ഞു.

‘ഞാന്‍ ഒരു തമിഴ് സിനിമ സംവിധാനം ചെയ്യാനിരുന്നതാണ്. സൂര്യ നായകനായ കങ്കുവ, എന്റെ സഹോദരനാണ് ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്. തുടക്കത്തില്‍ ഞാന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയാണ്. പക്ഷെ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ചെയ്യാന്‍ സാധിച്ചില്ല.

‘ഇപ്പോള്‍ നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥന കാരണം തിരിച്ച് വന്നിരിക്കുകയാണ്. ഒരു സിനിമ സംവിധാനം ചെയ്യുകും നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്യുകയാണ്.’

‘മുമ്പത്തെ പടത്തിലൊരു സംഗീത സംവിധായകനെ ഞാന്‍ കമ്മിറ്റ് ചെയ്തിരുന്നു. അദ്ദേഹം ചെയ്ത ദ്രോഹം എന്റെ മനസില്‍ വലിയ സങ്കടമുണ്ടാക്കി. ആ സംഗീത സംവിധായകനെ നിങ്ങള്‍ക്ക് അറിയാന്‍ പറ്റും. ഞാന്‍ ജീവിതത്തെക്കുറിച്ചല്ല പറയുന്നത്. പ്രൊഫഷണല്‍ കാര്യമാണ്. പ്രൊഫഷണല്‍ ജീവിതത്തിലായിരുന്നു ദ്രോഹം ചെയ്തത്’ ബാല പറഞ്ഞു.

Latest Stories

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ജോജു ജോർജ്; അനുരാഗ് കശ്യപ് ചിത്രത്തിൽ നായകനായി ബോബി ഡിയോൾ

ഐപിഎല്‍ 2024: പ്ലേഓഫ് മത്സരങ്ങള്‍ മഴ മുടക്കിയാല്‍ എന്ത് സംഭവിക്കും?, എല്ലാ മത്സരങ്ങള്‍ക്കും റിസര്‍വ് ഡേ ഉണ്ടോ? അറിയേണ്ടതെല്ലാം

സൈനികന്റെ പെന്‍ഷന് വേണ്ടി മകള്‍ മരണ വിവരം പുറത്തുവിട്ടില്ല; മൃതദേഹം സൂക്ഷിച്ചത് 50 വര്‍ഷം

ഞാൻ പറയുന്നത് മണ്ടത്തരം ആണെന്ന് തോന്നാം, എന്നാൽ ആ ഒറ്റ കാരണം കൊണ്ടാണ് ഞങ്ങൾ കിരീടം നേടാതെ പോയത്; തുറന്നടിച്ച് ബാഴ്സ പരിശീലകൻ

പെരുമ്പാവൂർ ജിഷ വധക്കേസ്: അമീറുൾ ഇസ്ലാമിൻ്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

ക്രിക്കറ്റിനെ അവഹേളിച്ചവനാണ് ആ ഇന്ത്യൻ താരം, അവനെ ഈ മനോഹര ഗെയിം വെറുതെ വിടില്ല: സുനിൽ ഗവാസ്‌കർ

കാടിന്റെ തലയറുക്കാന്‍ കൂട്ട് നിന്ന് സര്‍ക്കാര്‍; കേന്ദ്ര നിര്‍ദേശം മറികടന്ന് വനത്തില്‍ യൂക്കാലി നടുന്നു; എതിര്‍പ്പുമായി പരിസ്ഥിതി പ്രവര്‍ത്തകരും സിപിഐയും

സല്‍മാന് പെട്ടെന്ന് ദേഷ്യം വരും, സംവിധായകന് ഹിന്ദിയും ഇംഗ്ലീഷും അറിയില്ല, ഹിറ്റ് സിനിമയില്‍ ആമിര്‍ നായകനായി; വെളിപ്പെടുത്തി വില്ലന്‍

പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നെന്ന കോഹ്ലിയുടെ പ്രസ്താവന; പ്രതികരിച്ച് അഫ്രീദി

ഇറാനില്‍ മുഹമ്മദ് മൊഖ്ബര്‍ താല്‍കാലിക പ്രസിഡന്റാകും