ആ പ്രണയം തുടങ്ങുന്നത് പത്താം വയസില്‍, അത്ര ചെലവേറിയതല്ല..; വേറിട്ട ഇഷ്ടം പറഞ്ഞ് കനി കുസൃതി, വൈറലാകുന്നു

ലുങ്കിയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞ് നടി കനി കുസൃതി. നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ പത്താം വയസിലാണ് ലുങ്കിയുടെ കംഫര്‍ട്ടിനെ കുറിച്ച് മനസിലാക്കുന്നത്. എന്നാല്‍ 18-ാം വയസു മുതലാണ് ധരിക്കാന്‍ തുടങ്ങിയത് എന്നാണ് കനി പറയുന്നത്. അച്ഛന്റെ ലുങ്കി ഉടുത്ത് നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചാണ് കനി കുസൃതിയുടെ രസകരമായ പോസ്റ്റ്.

കനി കുസൃതിയുടെ കുറിപ്പ്:

ലുങ്കിയോടുള്ള എന്റെ പ്രണയം. 10-ാം വയസിലാണ് ഈ വസ്ത്രത്തിന്റെ ഗംഭീരമായ ചാരുതയും കംഫര്‍ട്ടും ഞാന്‍ മനസിലാക്കി. അതുമാത്രമല്ല, അവയ്ക്ക് മനോഹരമായ പാറ്റേണുകളും നിറങ്ങളും ഉണ്ടായിരുന്നു, അത്ര ചെലവേറിയതുമല്ല. ഞങ്ങളുടെ വീടിനോട് ചേര്‍ന്നുള്ള കടയില്‍ ഏകദേശം 35 രൂപ മുതല്‍ 50 രൂപ വരെയായിരുന്നു അവയുടെ വില.

എനിക്കായി ഷര്‍ട്ടുകളും പാവാടകളും ഫ്രോക്കുകളും കുര്‍ത്തകളും തുന്നാന്‍ ഞാന്‍ മുത്തശ്ശിയോട് ആവശ്യപ്പെടാന്‍ തുടങ്ങി. മുത്തശ്ശി സന്തോഷപൂര്‍വ്വം അവ തയ്യാറാക്കി, എന്റെ കൗമാര കാലത്ത് ഞാന്‍ അവ ധരിച്ചിരുന്നു. എനിക്ക് 18 വയസ്സ് തികഞ്ഞപ്പോള്‍, ഞാന്‍ കൈലി ധരിക്കാന്‍ തുടങ്ങി.

ചിത്രത്തിലുള്ളത് (2004ല്‍) എന്റെ അച്ഛന്‍ മൈത്രേയന്റെ ലുങ്കിയാണ്. ബാക്ക് സ്റ്റേജില്‍ വച്ച് ജ്യോതിഷ് എംജി എടുത്ത പടം. ഉഷ്ണമേഖലാ കാലാവസ്ഥയില്‍ ധരിക്കാവുന്ന ഏറ്റവും മികച്ച വസ്ത്രങ്ങളിലൊന്നാണ് ഇതെന്ന് എനിക്ക് തോന്നുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ