എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് കനി കുസൃതി. നാടകങ്ങളിലും സിനിമകളിലും സജീവമായ താരം പലപ്പോഴും തന്റെ നിലപാടുകൾ തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ രക്ഷിതാക്കളായ മൈത്രേയനെ കുറിച്ചും ഡോ. ജയശ്രീയെ കുറിച്ചും സംസാരിക്കുകയാണ് കനി കുസൃതി.

ആളുകളും ബന്ധുക്കളുമടക്കം തന്റെ അച്ഛനും അമ്മയും ശരിയായ ആൾക്കാരല്ല എന്ന രീതിയിൽ പലപ്പോഴും സംസാരിച്ചിട്ടുണ്ടെന്നാണ് കനി പറയുന്നത്.

“അവർ ശരിയായിട്ടുള്ള ആൾക്കാരല്ല, മകൾ എന്തായാലും കുഴപ്പമില്ലാതായി എന്നൊക്കെ ചിലർ പറഞ്ഞു. പതിനാല് പതിനഞ്ച് വയസ് വരെ എനിക്ക് വിഷമം ആയിരുന്നു. എനിക്കെന്റെ അച്ഛനും അമ്മയും ട്രൂത്ത്ഫുൾ ആയവരായാണ് തോന്നിയത്. കള്ളത്തരം തോന്നിയിട്ടില്ല. എന്റെ അച്ഛനും അമ്മയും ആയത് കൊണ്ട് പോലുമല്ല.

എനിക്ക് സത്യസന്ധത വളരെ പ്രധാനമാണ്. എന്റെ അമ്മൂമ്മ എന്നെ ഒരുപാട് ഇഷ്ടപ്പെട്ട ആളാണ്. പക്ഷെ വീട്ടിൽ മീൻ വറുത്തതുണ്ടെങ്കിൽ കൂട്ടുകാരിൽ നിന്നും ഒളിച്ച് നിർത്തി മോളേ, ഒരെണ്ണം നീയെടുത്തോ എന്ന് പറയും. എനിക്ക് എല്ലാവർക്കും കൊടുക്കണം. പക്ഷെ അമ്മൂമ്മയ്ക്ക് എന്നോടാണ് കൂടുതൽ സ്നേഹം. അമ്മൂമ്മയും കൊടുക്കും. പക്ഷെ എന്നോട് ചോദിക്കണം.

എന്തിനാണ് ചോദിക്കുന്നത്, ഉറപ്പായും എല്ലാവർക്കും കൊടുക്കുക എന്നാണ് ഞാൻ ആലോചിക്കുന്നത്. മൈത്രേയനും ജയശ്രീ ചേച്ചിയും അത്തരം വേർതിരിവുകൾ കൂടെയുള്ള ആരോടും കാണിച്ചിരുന്നില്ല. സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് ഫസ്റ്റ് റാങ്ക് കിട്ടി. മൈത്രേയനും ജയശ്രീയും റാങ്കിം​ഗ് സിസ്റ്റമൊന്നും കാര്യമാക്കിയില്ല. അതാണ് ശരിയെന്ന് എനിക്കും ആ പ്രായത്തിൽ മനസിലായി. ഞാനും കൂട്ടുകാരും മത്സരിച്ചിരുന്നില്ല.

മൈത്രേയനും ജയശ്രീ ചേച്ചിയും അഭിപ്രായങ്ങൾ പറയുന്നതും തീരുമാനമങ്ങളെടുത്തതും പക്ഷപാതമില്ലാതെയാണ്. എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക ട്രീറ്റ്മെന്റൊന്നും ഇല്ലായിരുന്നു. ബന്ധുക്കളോ മറ്റോ മൈത്രയേനോ ജയശ്രീ ചേച്ചിയോ ശരിയല്ലെന്ന് പറഞ്ഞാൽ എനിക്കവർ ശരിയല്ലാത്ത കാര്യം ചെയ്യുന്നതായി തോന്നിയിട്ടില്ല. നമുക്ക് ചോ​ദിക്കാനുള്ള സ്പേസ് ഉണ്ട്.

നമുക്ക് ഇഷ്ടമുള്ള ആന്റിമാർ ജയശ്രീ സാരിയുടുക്കുന്നത് നേരെയല്ല, കമ്മലും മാലയും എന്താണ് ഇടാത്തത് എന്നൊക്കെ പറയുമ്പോൾ അവരും എന്റെ അച്ഛനെയും അമ്മയെയും ഇഷ്ടപ്പെടണമെന്ന് ചിന്തിച്ച് ടീനേജ് വരെ വിഷമം വന്നിട്ടുണ്ട്. എന്നാൽ ഞാൻ വളരുകയും വായിക്കുകയും നാടകം ചെയ്യുകയും ചെയ്തപ്പോൾ മനുഷ്യർ പല വിധമാണെന്ന് മനസിലാക്കി.” എന്നാണ് ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ കനി കുസൃതി പറഞ്ഞത്.

അതേസമയം കനി കുസൃതി, ദിവ്യ പ്രഭ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ പായൽ കപാഡിയ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗമായ പാം ഡി ഓറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

30 വർഷങ്ങൾക്ക് ശേഷം കാനിലെ പാം ഡി ഓർ പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് പായൽ കപാഡിയയുടെ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. 1994-ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘സ്വം’ ആയിരുന്നു അവസാനമായി പാം ഡി ഓർ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം.

Latest Stories

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി