എത്ര കണ്ടിട്ടും എനിക്ക് മതിവരുന്നില്ല, ഇനി അദ്ദേഹം ഒരായിരം വര്‍ഷങ്ങള്‍ കൂടി ജീവിക്കട്ടെ: കനി കുസൃതി

മമ്മൂട്ടി -രത്തീന ചിത്രം പുഴു വലിയ ചര്‍ച്ചയാവുകയാണ്. കടുത്ത ജാതീയത ഉള്ളില്‍ പേറിയ, സ്വാര്‍ത്ഥനായ കുട്ടനെന്ന കഥാപാത്രത്തെ അതിമനോഹരമായാണ് മമ്മൂട്ടി പുഴുവില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സിനിമാരംഗത്തും പുറത്തുമുള്ള നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോഴിതാ പുഴുവിലെ മമ്മൂട്ടിയുടെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ലെന്ന് പറയുകയാണ് നടി കനി കുസൃതി.

‘അദ്ദേഹത്തിന്റെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ല. അദ്ദേഹം ഇനി ഒരു 1000 വര്‍ഷങ്ങള്‍ കൂടി ജീവിക്കട്ടെ. അഭിനയമെന്നാല്‍ ക്യാമറക്ക് മുന്നില്‍ വന്ന് പെരുമാറുന്നത് മാത്രമല്ല, അതിനു ശേഷവുമുള്ള ചില കണക്കുകള്‍ കൂടിയാണെന്ന് ഞങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചതിന് നന്ദി,’ എന്നാണ് കനി ഫേസ്ബുക്കില്‍ കുറിച്ചത്.

കഴിഞ്ഞ മെയ് 12നാണ് പുഴു സോണി ലിവില്‍ റിലീസ് ചെയ്തത്. വലിയ പ്രേക്ഷകപ്രശംസയാണ് റിലീസിന് പിന്നാലെ ചിത്രത്തിന് ലഭിച്ചത്. സോണി ലിവില്‍ ട്രെന്‍ഡിംഗ് നമ്പര്‍ വണ്ണില്‍ തുടരുകയാണ് ചിത്രം. റത്തീനയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, അപ്പുണ്ണി ശശി, കോട്ടയം രമേശ്, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ