ഈ സിനിമ നിങ്ങളെ ആക്രമിക്കുകയാണെന്ന് സ്വയം തോന്നിയാല്‍ നിങ്ങളൊരു തീവ്രവാദിയാണ്: കേരള സ്‌റ്റോറിയെ കുറിച്ച് കങ്കണ

ദി കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണൗത്ത്. ദി കേരള സ്റ്റോറിയ്ക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നവര്‍ തീവ്രവാദികളാണെന്ന് കങ്കണ പറഞ്ഞു. എബിപിയുടെ പൊതുപരിപാടിയ്ക്കിടെയായിരുന്നു താരത്തിന്റെ പ്രസ്താവന.

സുദീപ്‌തോ സെന്നിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ അദാ ശര്‍മ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.മെയ് 5 നു റിലീസിനെത്തിയ ചിത്രത്തില്‍ സത്യങ്ങളൊന്നും തന്നെയല്ല ദൃശ്യമാകുന്നതെന്ന് ചൂണ്ടികാട്ടി അനവധി പേര്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. ഇതിനു പിന്നാലെയാണ് ബോളിവുഡ് താരം കങ്കണ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.

‘ ഇതുവരെ ചിത്രം കണ്ടിട്ടില്ല, പക്ഷെ സിനിമ ബഹിഷ്‌കരിക്കാന്‍ ഒരുപാട് പ്രതിഷേധങ്ങളുണ്ടായി. ഞാനിന്ന് വായിച്ചതാണ്, തെറ്റാണെങ്കില്‍ തിരുത്തുക. ഹൈക്കോടതി പോലും പറഞ്ഞിട്ടുണ്ട് ഈ ചിത്രത്തെ വിലക്കരുതെന്ന്. ഐഎസ്‌ഐഎസിനെ ഒഴിച്ച് ബാക്കി ആരെയും ചിത്രത്തില്‍ മോശമായി ചിത്രീകരിക്കുന്നില്ലെന്നാണ് എന്റെ നിഗമനം.

രാജ്യത്തിന്റെ നീതിപീഠം വിലക്കരുതെന്ന് പറയുന്നുണ്ടെങ്കില്‍ അതല്ലേ ശരി. ഐഎസ്‌ഐഎസ് ഒരു തീവ്രവാദ സംഘടനയാണ്. ഞാനല്ല അവരെ തീവ്രവാദികള്‍ എന്ന് വിളിച്ചത്. നമ്മുടെ രാജ്യം, ആഭ്യന്തര മന്ത്രാലയം, മറ്റു രാജ്യങ്ങളെല്ലാം അവരെ അങ്ങനെ വിളിച്ചിട്ടുണ്ട്. ഈ ചിത്രം തങ്ങളെ ആക്രമിക്കുന്നെന്ന് പറയുന്നവരോടാണ് എനിക്ക് പറയാനുള്ളത് . അങ്ങനെ തോന്നിയാല്‍ നിങ്ങളൊരു തീവ്രവാദിയാണ്.’

Latest Stories

IND VS ENG: ഇം​ഗ്ലണ്ടിനെതിരെ ആ സൂപ്പർതാരം വേണമായിരുന്നു, അവൻ ഉണ്ടെങ്കിൽ‌ ഇന്ത്യയെ തൊടാൻ കഴിയില്ല, പ്രിയപ്പെട്ട കളിക്കാരനെ കുറിച്ച് ​ഗാം​ഗുലി

‘ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിട്ടില്ല, നടക്കുന്നത് വ്യാജ പ്രചാരണങ്ങൾ'; പിന്നിൽ ബിജെപിയെന്ന് ഹിമവൽ ഭദ്രാനന്ദ

സുരേഷ് ഗോപി മുഖ്യമന്ത്രിയെ പുകഴ്ത്തി; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കെ മുരളീധരന്‍

മെസി ഇല്ലെങ്കിലും പ്രശ്നമില്ല, കൊളംബിയക്കെതിരെ കഷ്ടിച്ച് സമനില നേടിയ ശേഷം സ്കലോണി, അർജന്റീന ടീമിന് സംഭവിച്ച മാറ്റത്തെ കുറിച്ച് കോച്ച്

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; 3000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് അധിക ചാര്‍ജ്ജ്

അത്രയ്ക്ക് കൂളാവേണ്ട, രാജ്യത്ത് തണുപ്പിനും നിയന്ത്രണം വരുന്നു... എസികൾക്ക് താപനില പരിധി ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനം

ഇന്ത്യയെ ഇനി പ്രകോപിപ്പിക്കരുത്; അത്തരം നീക്കങ്ങള്‍ സഹിക്കാന്‍ പോകുന്നില്ല; പാകിസ്താന്റെ ഉള്ളറകളില്‍ പോയി പോലും തീവ്രവാദികളെ വകവരുത്തുമെന്ന് എസ് ജയശങ്കര്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: ഇന്ന് 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച് അലര്‍ട്ട്; 14നും 15നും അതി തീവ്രമഴയ്ക്ക് സാധ്യത

പുഷ്പക വിമാനത്തില്‍ നിന്നും കൈ പുറത്തേക്കിടാം, അപ്പോള്‍ സീതയുടെ കൈയ്യില്‍ ചുറ്റിയ മിന്നലാണ് മിന്നല്‍ വള: കൈതപ്രം

പ്രധാനമന്ത്രിയെ കാണണമെങ്കിൽ കോവിഡ് ടെസ്റ്റ് നിർബന്ധം; പുതിയ തീരുമാനം രാജ്യത്ത് കേസുകൾ വർധിക്കുന്നതിനിടെ