അടിവസ്ത്രം പോലുമില്ലാതെ പോസ് ചെയ്യേണ്ടി വന്നു; സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പഹലജ് നിഹലാനിക്കെതിരെ ഗുരുതര ആരോപണവുമായി കങ്കണ

കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹലാനിക്കെതിരേ കടുത്ത ആരോപണവുമായി നടി കങ്കണ റണാവത്ത് .ആദ്യകാലത്ത് നിഹലാനിയുടെ ഒരു സിനിമയുടെ ഫോട്ടോഷൂട്ടില്‍ അടിവസ്ത്രം ധരിക്കാതെ പോസ് ചെയ്യാന്‍ താന്‍ നിര്‍ബന്ധിതയായെന്ന് കങ്കണ കുറ്റപ്പെടുത്തി. ഐ ലവ് യു ബോസ് എന്നൊരു സിനിമയില്‍ പഹലജ് നിഹലാലി ഒരു വേഷം ഓഫര്‍ ചെയ്തു. അതിന് മുന്നോടിയായി ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. എന്നാല്‍ അതിനുവേണ്ടി അണിയറ പ്രവര്‍ത്തകര്‍ എനിക്കൊരു സാറ്റിന്റെ വസ്ത്രം തന്നു. അടിവസ്ത്രമൊന്നും ഉണ്ടായിരുന്നില്ല. ആ സാറ്റിന്‍ വസ്ത്രം ധരിച്ച് കാല് കാണിച്ച് ഇരുട്ടില്‍ നിന്ന് പുറത്തേയ്ക്ക് വരികയായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. -കങ്കണ പറഞ്ഞു.

സിനിമയിലെത്തി ഏറെ വൈകാതെ പഹലജ് നിഹലാനി ഒരു റോള്‍ ഓഫര്‍ ചെയ്തിരുന്നു. മധ്യവയസ്‌ക്കനായ ബോസിനെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ. ഒരുതരം സോഫറ്റ് പോണ്‍ കഥാപാത്രം. ആ വേഷം ചെയ്യാനാവില്ല എന്നൊരു വെളിപാട് എനിക്കുണ്ടായിരുന്നു. ഷൂട്ടിനിടെ തന്നെ ഞാന്‍ നമ്പര്‍ മാറ്റി അവിടെ നിന്ന് മുങ്ങുകയായിരുന്നു-കങ്കണ പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരുന്ന കാലത്ത് സിനിമകളെ സദാചാരത്തിന്റെയും അശ്ലീലത്തിന്റെയും പേരില്‍ കടുത്ത സെന്‍സറിങ്ങിന് വിധേയമാക്കിയ ആളായിരുന്നു നിലഹലാനി. എന്നാല്‍, 2017ല്‍ നിഹലാനിയെ മാറ്റി പ്രസൂണ്‍ ജോഷിയെ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിക്കുകയായിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ