ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ബോളിവുഡിൽ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന് കഴിഞ്ഞ ദിവസമാണ് നടി കങ്കണ റണാവത്ത് പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഇതേ തുടർന്ന് താരത്തിന് സോഷ്യൽ മീഡിയയിലടക്കം പരിഹാസങ്ങളും വിമർശനങ്ങളും നേരിടുകയാണ് താരം.

ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ഒരു കലാകാരി എന്ന നിലയിലും ദേശീയവാദി എന്ന നിലയിലും രാജ്യത്തിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും എനിക്ക് വളരെ അധികം സ്നേഹവും അംഗീകാരവും ലഭിക്കുന്നതായി ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. എൻ്റെ അഭിനയം മാത്രമല്ല സ്ത്രീ ശാക്തീകരണത്തിനായുള്ള പ്രവർത്തനങ്ങളും പരക്കെ അഭിനന്ദിക്കപ്പെടാറുണ്ട്.

‘എന്നെ എതിർക്കുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് ഒരു കാര്യമാണ്. ബിഗ് ബിക്ക് ശേഷം ഞാൻ അല്ലെങ്കിൽ പിന്നെ ആർക്കാണ് ഭാരതത്തിൽ ഹിന്ദി സിനിമകളിൽ ഏറ്റവും കൂടുതൽ സ്നേഹവും ബഹുമാനവും ലഭിക്കുന്നത്? ഖാൻമാർ? കപൂർ? ആർക്കാണ്? എന്നെയും കൂടി അറിയിക്കാമോ? എന്നെത്തന്നെ തിരുത്താം’ എന്നാണ് കങ്കണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞത്.

”രാജ്യം മുഴുവൻ അമ്പരന്നിരിക്കുകയാണ്. രാജസ്ഥാനിലോ ബംഗാളിലോ ഡൽഹിയിലോ മണിപ്പൂരോ പോയാലും എല്ലായിടത്ത് നിന്നും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നു. അമിതാഭ് ബച്ചന് ശേഷം അതുപോലൊരു സ്‌നേഹവും ബഹുമാനവും ഇൻഡസ്ട്രിയിൽ നിന്ന് ലഭിച്ചിട്ടുണ്ടെങ്കിൽ അത് എനിക്കാണ്” എന്നാണ് കഴിഞ്ഞ ദിവസം കങ്കണ പറഞ്ഞത്. ഹിമാചൽ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയാണ് കങ്കണ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ