സാമന്ത- നാഗചൈതന്യ വിവാഹമോചനത്തിന് കാരണക്കാരന്‍ ആമിര്‍; കങ്കണയുടെ വാക്കുകളില്‍ നിന്ന് കണ്ടെത്തി ആരാധകര്‍

ബോളിവുഡിലെ ‘വിവാഹനമോചന വിദഗ്ധനു’മായി നാഗചൈതന്യ അടുത്തിടപഴകിയതാണ് സാമന്ത നാഗചൈതന്യ വിവാഹബന്ധം വേര്‍പെടുത്താന്‍ കാരണമെന്നായിരുന്നു ബോളിവുഡ് നടി കങ്കണ പറഞ്ഞത്.

‘ഈ സൗത്ത് ഇന്ത്യന്‍ നടന്‍ നാലുവര്‍ഷത്തെ വിവാഹബന്ധം ഉപേക്ഷിച്ച് പെട്ടെന്ന് വിവാഹമോചനം തേടി. ഒരു പതിറ്റാണ്ടായുള്ള അവരുടെ ബന്ധം അവസാനിപ്പിക്കാന്‍ കാരണം സൂപ്പര്‍ സ്റ്റാറായ, ‘േബാളിവുഡിലെ വിവാഹമോചന വിദഗ്ധനായ’ നടനുമായി പരിചയത്തിലായതാണ്. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ചു. ഇപ്പോള്‍ അവന്റെ വഴികാട്ടിയും ഉപദേശകയായ അമ്മായിയുമായി. അതിനാല്‍ എല്ലാം പെട്ടെന്ന് നടന്നു. ഞാന്‍ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ ഒളിച്ചുവയ്‌ക്കേണ്ട ഒന്നുമില്ലെന്നായിരുന്നു നടി കുറിച്ചത്. ഇപ്പോഴിതാ

സമാന്തയും നാഗ ചൈതന്യയും വിവാഹമോചിതരാകാന്‍ കാരണം ആമിര്‍ ഖാനാണെന്നാണ്് കങ്കണ പറയുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. എന്നാല്‍ ആമിറിന്റെ പേരെടുത്ത് പറയാതെയായിരുന്നു നടിയുടെ പരാമര്‍ശം.

ആമിര്‍ നായകനായെത്തുന്ന ലാല്‍ സിങ്ങ് ചദ്ദയില്‍ നാഗചൈതന്യയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മാത്രമല്ല നാഗ ചൈതന്യ നായകനായ ലവ് സ്റ്റോറിയുടെ വിജയാഘോഷത്തില്‍ ആമിര്‍ ഖാന്‍ ആയിരുന്നു പ്രധാന അതിഥി. ആമിര്‍ അടുത്തിടെ രണ്ടാം ഭാര്യയായ കിരണ്‍ റാവുവില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു.15 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ആമിറും കിരണും വേര്‍പിരിഞ്ഞത്.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ