മകന്റെ തെറ്റിന് ജാക്കിചാന്‍ ക്ഷമാപണം നടത്തിയില്ലേ; ഷാരൂഖിന് കങ്കണയുടെ ഒളിയമ്പ്

ആര്യന്‍ ഖാന്റെ അറസ്റ്റില്‍ ജാക്കി ചാനെ ഓര്‍മപ്പെടുത്തി നടി കങ്കണ റണാവത്ത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കങ്കണയുടെ ഓര്‍മപ്പെടുത്തല്‍. 2014ല്‍ ലഹരുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഹോളിവുഡ് ആക്ഷന്‍ താരം ജാക്കിചാന്റെ മകന്‍ ജെയ്സി ചാന്‍ അറസ്റ്റിലായിരുന്നു. ആറുമാസത്തെ ജയില്‍വാസത്തിന് മകന്‍ ശിക്ഷിക്കപ്പെട്ടതോടെ പരസ്യമായി ക്ഷമാപണം നടത്തി ജാക്കിചാന്‍ രംഗത്തെത്തിയിരുന്നു.

മകന്റെ പ്രവൃത്തിയെ കുറ്റപ്പെടുത്തിയ ജാക്കിചാന്‍ മകനെ സംരക്ഷിക്കില്ലെന്നും പറഞ്ഞു.

ബെയ്ജിംഗിലെ തന്റെ അപ്പാര്‍ട്ട്മെന്റില്‍ സുഹൃത്തുക്കളുമായി നടത്തിയ ലഹരിപാര്‍ട്ടിയും കഞ്ചാവ് വില്‍പ്പന നടത്തിയതുമാണ് ജെയ്സി ചാന്റെ അറസ്റ്റിനുവഴിവെച്ചത്. #justsaying എന്ന ഹാഷ് ടാഗോടെയാണ് കങ്കണ ജാക്കിചാന്റെ വിഷയം ഷെയര്‍ ചെയ്തത്.

ബോളിവുഡ് സൂപ്പര്‍ താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരി കേസില്‍ അറസ്റ്റുചെയ്തതിനെയും പിതാവ് ഷാറുഖിന്റെ നിലപാടിനെയും കങ്കണ വിമര്‍ശിച്ചിരുന്നു ‘നമ്മളെല്ലാവരും തെറ്റുചെയ്യുന്നവരാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നവരെ മഹത്വവല്‍ക്കരിക്കരുത്. ആര്യന്‍ ഖാന് പ്രതിരോധമൊരുക്കാനാണ് എല്ലാ മാഫിയാ പപ്പുകളും ശ്രമിക്കുന്നത്. താന്‍ ചെയ്ത തെറ്റ് ആര്യന് മനസിലാക്കാന്‍ ഈ നടപടി സഹായിക്കട്ടെ. കുറച്ചുകൂടി നല്ല വ്യക്തിയായി മാറാനും കഴിയട്ടെ. എന്നാണ് കങ്കണ പ്രതികരിച്ചത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍