ആ സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോൾ നന്ദിനിയിൽ എനിക്ക് ഒട്ടും തൃപ്തി തോന്നിയില്ല: കമൽ

മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനം രംഗത്തേക്ക് എത്തിയത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്.

അത്തരത്തിൽ കമലിന്റെയും മോഹൻലാലിന്റെയും കരിയറിലെ ഏറ്റവും ചർച്ചചെയ്യപ്പെട്ട ചിത്രമാണ് ശ്രീനിവാസൻ തിരക്കഥയെഴുതി 1998-ൽ പുറത്തിറങ്ങിയ ‘അയാൾ കഥയെഴുതുകയാണ്’ എന്ന ചിത്രം. സിദ്ദീഖിന്റേതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ ശൂറ്റിംഗ് ആരംഭിച്ചപ്പോൾ നന്ദിനിയുടെ പ്രകടനത്തിൽ തനിക്ക് ഒട്ടും തൃപ്തി തോന്നിയില്ലെന്നും, എന്നാൽ പിന്നീട് താൻ പ്രതീക്ഷിച്ച നിലയിലേക്ക് നന്ദിനി ഉയർന്നുവെന്നും കമൽ പറയുന്നു.

“അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിൽ നായികയായി തെരഞ്ഞെടുത്തത് നന്ദിനിയെ ആയിരുന്നു. ഏപ്രിൽ 19ലെ പെർഫോമൻസ് കണ്ടിട്ടാണ് അവരെ സെലക്ട് ചെയ്തത്. ഇതിലെ നായികയെന്ന് പറയുന്നത് ഒരുപാട് ലെയറുകളുള്ള ഒന്നാണ്. ആദ്യം നമ്മൾ കാണുന്നയാളല്ല അവസാനത്തോടടുക്കുമ്പോൾ. ഞാൻ അവരോട് കഥ പറയുന്ന സമയത്ത് ഇത് കുറച്ച് പാടുള്ള ക്യാരക്ടറാണ്. എന്നെക്കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് അവർ മാറാൻ നോക്കി. പക്ഷേ ഞാൻ അവരെ കൺവിൻസ് ചെയ്തു.

ഷൂട്ട് തുടങ്ങിയപ്പോൾ നന്ദിനിയുടെ പെർഫോമൻസിൽ എനിക്ക് ഒട്ടും തൃപ്തി തോന്നിയില്ല. പല സീനിലും അവർ ഇടുന്ന എക്‌സ്പ്രഷൻ എനിക്ക് മനസിലാക്കാൻ പറ്റിയില്ല. ആദ്യത്തെ രണ്ടുമൂന്ന് ദിവസം മാത്രമേ ഈ കുഴപ്പമുണ്ടായിരുന്നുള്ളൂ. അത് കഴിഞ്ഞപ്പോൾ അവരിൽ നിന്ന് എന്താണോ പ്രതീക്ഷിച്ചത് അത് അതുപോലെ കിട്ടി.” എന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത്.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്