മമ്മൂക്ക നിങ്ങള്‍ ഭാഗ്യവാനാണ്, ജീവിച്ചിരിക്കുന്ന സമയത്ത് നിങ്ങൾ എത്തിയ ഉയരങ്ങള്‍ കാണാന്‍ ഉമ്മയ്ക്ക് സാധിച്ചു: കമല്‍ഹാസന്‍

മമ്മൂട്ടിയുടെ മാതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമ-സാംസ്‌കാരിക മേഖലയില്‍ നിന്ന് നിരവധി പേരാണ് എത്തിയത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ അമ്മയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ചെത്തിയിരിക്കുകയാണ് കമല്‍ഹാസന്‍. ജീവിച്ചിരിക്കുന്ന സമയത്ത് മകന്റെ ഉയരങ്ങള്‍ കാണാന്‍ ഉമ്മയ്ക്കായെന്നും സംതൃപ്തിയോടെയായിരിക്കും അവര്‍ ഈ ലോകത്തോട് വിടവാങ്ങിയത് എന്നും കമല്‍ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘പ്രിയപ്പെട്ട മമ്മൂക്ക, താങ്ങളുടെ മാതാവിന്റെ വിയോഗത്തെപറ്റി അറിഞ്ഞു. നിങ്ങള്‍ ഭാഗ്യവാനാണ്. ജീവിച്ചിരിക്കുന്ന സമയത്ത് നിങ്ങളെത്തിയ ഉയരങ്ങള്‍ കാണാന്‍ ഉമ്മയ്ക്ക് സാധിച്ചു. വലിയ സംതൃപ്തിയോടെയാകും അവര്‍ ഈ ലോകത്തോട് വിടവാങ്ങിയത്. നിങ്ങളുടെ വേദനയെ സമയത്തിന് മാത്രമേ സുഖപ്പെടുത്താനാകൂ. ആ വേദനയില്‍ ഞാനും പങ്കുചേരുന്നു’, കമല്‍ ഹാസന്‍ എഴുതി.

ചെമ്പ് പാണപറമ്പില്‍ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ് ഫാത്തിമ. നടന്‍ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കള്‍. നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, അഷ്‌കര്‍ സൗദാന്‍, മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങിയവര്‍ കൊച്ചുമക്കളാണ്. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശേരി), സുല്‍ഫത്ത്, ഷെമിന, സെലീന.

Latest Stories

സിന്ധുനദീജല കരാര്‍ പുനഃസ്ഥാപിക്കില്ല; വെള്ളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്കെത്തിക്കുമെന്ന് അമിത്ഷാ

ഗവര്‍ണര്‍ പദവിയിലിരിക്കുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്; കാവിക്കൊടിയേന്തിയ ഭാരതാംബ എന്ന ചിത്രം സംഘപരിവാറിന്റേതാണെന്ന് ചെന്നിത്തല

അമേരിക്ക ഇടപെട്ടാല്‍!, ഭീഷണിയുമായി ഇറാന്‍; യുഎസ് ഇടപെടല്‍ എല്ലാവര്‍ക്കും വളരെ അപകടം പിടിച്ചതായിരിക്കുമെന്ന് മുന്നറിയിപ്പ്

'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', ദൃശ്യം 3യുടെ പുതിയ അപ്‌ഡേറ്റുമായി മോഹൻലാൽ

'ദേശീയപതാക കാവിയാക്കണം'; വിവാദ പരാമർശത്തിൽ ബിജെപി നേതാവ് എൻ ശിവരാജനെതിരെ പരാതി നൽകി കോൺഗ്രസ്

അനശ്വരയുടെ ചില പെർഫോമൻസുകൾ കണ്ടു, ഒരു കാലത്ത് ഉർവശിയെ കണ്ട് അതിശയിച്ചതുപോലെ : സുരേഷ് ഗോപി

അഹമ്മദാബാദ് വിമാനദുരന്തം; മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡിജിസിഎ

എന്റെ കരിയർ നശിപ്പിച്ചു, അവസരങ്ങൾ ലഭിക്കുന്നത് നിന്നു; ബാബയുടെ പരാജയം ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ച് മനീഷ കൊയ്‌രാള

എം ജി രാജമാണിക്യം റവന്യു- ദുരന്ത നിവാരണ സെക്രട്ടറി; ഡോ. വിനയ് ഗോയല്‍ സംസ്ഥാന മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എംഡി; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

'മൊബൈലുകൾ ബലം പ്രയോ​ഗിച്ച് പിടിച്ചുവാങ്ങി, ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി'; കായലോട്ടെ സദാചാര ​ഗുണ്ടായിസത്തിൽ യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്