മോളായിട്ട് ഞാന്‍ അഭിനയിച്ചാല്‍ ആരും വിശ്വസിക്കില്ല, അമ്മയെ കണ്ടാല്‍ എന്റെ സഹോദരിയായിട്ടേ തോന്നുകയുള്ളു: കല്യാണി പ്രിയദര്‍ശന്‍

തനിക്കും അമ്മയ്ക്കും സിനിമയില്‍ ഒന്നിച്ച് അഭിനയിക്കാന്‍ പറ്റില്ലെന്ന് നടി കല്യാണി പ്രിയദര്‍ശന്‍. നടി ലിസിയുടെയും സംവിധായകന്‍ പ്രിയദര്‍ശന്റെയും മകളാണ് കല്യാണി. താന്‍ അമ്മയുടെ മോളായിട്ട് സിനിമയില്‍ അഭിനയിച്ചാല്‍ ആരും വിശ്വസിക്കില്ല എന്നാണ് കല്യാണി ഇപ്പോള്‍ പറയുന്നത്.

‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കല്യാണി അമ്മ ലിസിക്കൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞത്. അമ്മയും മോളുമയി അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തോടാണ് കല്യാണി പ്രതികരിച്ചത്.

”മോളായിട്ട് ചെയ്താല്‍ ആരും വിശ്വസിക്കില്ല. അമ്മയെ കണ്ടാല്‍ എന്റെ സഹോദരിയായിട്ടേ തോന്നുകയുള്ളു. അതാണ് കുഴപ്പം. ഇപ്പോള്‍ ചില ഫോട്ടോകളിലും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്, എന്റെ ചിരി അമ്മയെ പോലെ തന്നെയാണ്” എന്നാണ് കല്യാണി പറയുന്നത്. നല്ല സ്‌ക്രിപ്റ്റ് വരികയാണെങ്കില്‍ അമ്മ അഭിനയിക്കുമെന്നും കല്യാണി വ്യക്തമാക്കി.

”അമ്മയുടെ കൂടെ ഒരു റോള്‍ ചെയ്യാനാകും. അങ്ങനെ ഒരു നല്ല സ്‌ക്രിപ്റ്റ് വന്നാല്‍ ഞങ്ങള്‍ ചെയ്യും. അമ്മക്ക് ഇപ്പോഴും അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. ഒരു നല്ല റോളും തിരക്കഥയും വന്നാല്‍ അമ്മ ചെയ്യും. അങ്ങനെ പറയാറൊന്നുമില്ല, പക്ഷെ നല്ല സ്‌ക്രിപ്റ്റ് കിട്ടിയാല്‍ ചെയ്യും എന്ന് എനിക്കറിയാം” എന്നാണ് കല്യാണി പറയുന്നത്.

അതേസമയം, ‘തല്ലുമാല’യ്ക്ക് ശേഷം ഫാത്തിമ എന്ന കഥാപാത്രമായി കല്യാണി വീണ്ടും വേഷമിടുന്ന ചിത്രമാണ് ശേഷം മൈക്കില്‍ ഫാത്തിമ. നവാഗതനായ മനു സി കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ 17ന് ആണ് ചിത്രത്തിന്റെ റിലീസ്.

Latest Stories

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്

IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അസാധാരണ നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു

IND vs ENG: “അദ്ദേഹമുള്ളപ്പോൾ നമുക്ക് ജയിക്കാൻ കഴിയില്ല”; ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം'; പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്