'രാത്രി രണ്ട് മണിയ്ക്കും മൂന്ന് മണിയ്ക്കും പോയി ഉള്ളുതുറന്നു കരയാൻ വരെ പറ്റുന്നയാളാണ്' ദുൽഖറുമായുള്ള അപൂർവ്വ സൗഹൃദത്തെക്കുറിച്ച് കല്യാണി

മലയാളത്തിലെ യുവനായികമാരില്‍ മുന്‍നിരയിലുള്ള നടിയാണ് കല്യാണി പ്രിയദര്‍ശന്‍. പ്രിയദര്‍ശന്റെയും ലിസിയുടെയും മകളെന്ന മേല്‍വിലാസത്തിലാണ് എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും തന്റേതായ ഒരിടം കണ്ടെത്താനും കല്യാണിക്ക് സാധിച്ചു.

ദുൽഖർ സൽമാൻ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലൂടെയാണ് കല്യാണി മലയാളത്തിൽ തുടക്കം കുറിക്കുന്നത്. തന്റെ സൗഹൃദങ്ങളെ കുറിച്ച് കല്യാണി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആരാണ് ബെസ്റ്റ് ഫ്രണ്ട് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

സിനിമയിലെ സൗഹൃദമാണെങ്കിൽ അത് കീർത്തി സുരേഷും പ്രണവും ആണെന്നും. എന്നാൽ രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും ഒക്കെ പോയി എന്തും തുറന്നു പറഞ്ഞ് ഉള്ളു തുറന്നു കരയാനൊക്കെ പറ്റുന്ന ഒരാൾ ദുൽഖറാണ് എന്നുമാണ് കല്യാണി പറയുന്നത്. ‘ഏത് സമയത്താണെങ്കിലും ഞാൻ ഏതെങ്കിലും ഒരു കാര്യത്തെ കുറിച്ച് ആലോചിച്ചു ആശങ്കപ്പെടുകയാണെങ്കിൽ ഞാൻ ആദ്യം വിളിക്കുന്ന ആൾ ദുൽഖർ ആയിരിക്കും. എന്നെ സമാധാനിപ്പിക്കാനും ‘ഇറ്റ്സ് ഓക്കേ’ എന്ന് പറഞ്ഞു ആശ്വസിപ്പിക്കാനും കഴിയുന്ന ഒരാൾ ദുൽഖറാണ്’ കല്യാണി പറഞ്ഞു.

‘ഹൃദയം’ ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നാലെ കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും പ്രണയത്തിലാണെന്ന നിരവധി വാര്‍ത്തകള്‍ എത്തിയിരുന്നു. ഇരുവരുടെയും സ്‌ക്രീനിലെ കെമിസ്ട്രിയാണ് ആരാധകര്‍ ഏറ്റെടുത്തതും പിന്നീട് അഭ്യൂഹങ്ങളായി എത്തിയത്. എന്നാൽ ഇതിനെതിരെയും കല്യാണി ഈയിടെ പ്രതികരിച്ചിരുന്നു.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി സംസാരിച്ചത്. ‘എനിക്ക് അപ്പു ഫാമിലി തന്നെയാണ് എങ്കിലും അതൊരിക്കലും പ്രണയമല്ല. ഞങ്ങള്‍ തമ്മില്‍ സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധമാണ്. വീട്ടിലെ ആല്‍ബങ്ങളില്‍ നോക്കിയാല്‍ എന്റെ സഹോദരനേക്കാള്‍ അപ്പുവിനൊപ്പമുള്ള ചിത്രങ്ങളാകും കൂടുതല്‍.’ കല്യാണി പറഞ്ഞു.

ടോവിനോ തോമസ് നായകനായ ‘തല്ലുമാല’ ആയിരുന്നു കല്യാണിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മൈക്കിൽ ഫാത്തിമ, ആന്റണി എന്നീ ചിത്രങ്ങളാണ് ഉടൻ റിലീസിനെത്തുന്നത്.

Latest Stories

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ