ചക്കിയാണ് ഞങ്ങളുടെ പ്രണയം വീട്ടിൽ പറഞ്ഞുകൊടുത്തത്: കാളിദാസ് ജയറാം

മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് കളിദാസ് ജയറാം. ഈയിടെയാണ് താരിണിയുമായുള്ള കാളിദാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ഇപ്പോഴിതാ എങ്ങനെയാണ് താരിണിയുമായുള്ള ബന്ധം കുടുംബത്തിൽ അറിയച്ചത് എന്നതിനെ പറ്റി സംസാരിക്കുകയാണ് കാളിദാസ് ജയറാം.

മാളവിക ജയറാം ആണ് തങ്ങളുടെ പ്രണയം വീട്ടിൽ അറിയിച്ചത് എന്നാണ് കാളിദാസ് പറയുന്നത്. “വീട്ടില്‍ ഞാന്‍ പറയുന്നതിന് മുമ്പേ ചക്കി കണ്ടുപിടിച്ചു. അപ്പോള്‍ തന്നെ വീട്ടിലേക്ക് ചോര്‍ത്തുകയും ചെയ്തു. ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയ കാലത്ത് ഞാന്‍ ഉപയോഗിച്ചിരുന്നത് ചക്കിയുടെ കാറാണ്.

ബ്ലൂടൂത് കണ്ക്ടഡായിരുന്നു. കോള്‍ വന്നപ്പോള്‍ ഞങ്ങളുടെ സംസാരം ചക്കി കേട്ടു. പക്ഷെ ഒരു ഭാവഭേദവും കാണിച്ചില്ല. പിന്നീട് വിക്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ ഞങ്ങളുടെ രണ്ടാളുടേയും കുടുംബം ഒന്നിച്ചുണ്ടായിരുന്നു. പിറ്റേന്ന് എനിക്ക് ഒരാളെ ഇഷ്ടമാണെന്ന് ഞാന്‍ പറഞ്ഞു. കുറച്ച് അത്ഭുതം പ്രതീക്ഷിച്ചിരുന്ന എന്നോട് അമ്മ ചോദിച്ചു, താരിണിയല്ലേ എന്ന്.

ഞാന്‍ കണ്ടെത്തിയ ആളാണല്ലോ. വീട്ടിലെല്ലാവര്‍ക്കും സമ്മതം. താരിണിയുടെ വീട്ടില്‍ പ്രണയം നേരത്തെ തന്നെ അറിഞ്ഞിരുന്നു. സിനിമയുമായി ബന്ധമുള്ള കുടുംബമാണ് അവരുടേത്. അച്ഛന്‍ ഹരിഹര്‍രാജ് പഴയ നായകനടനാണ്. ഇപ്പോള്‍ സിനിമയൊക്കെ വിട്ടു മസനഗുഡിയില്‍ താമസം. അവരുടെ ബന്ധവുമാണ് നടന്‍ സത്യരാജ്. അമ്മ ആരതി റിലയന്‍സ് ഗ്രൂപ്പില്‍ ഉദ്യോഗസ്ഥയാണ്. അനിയത്തി ശിവാനി അഭിഭാഷക. താരിണിയ്ക്ക് സിനിമ ഏറെ ഇഷ്ടമാണെങ്കിലും അഭിനയത്തില്‍ താല്‍പര്യമില്ല. അത്ര തിരക്ക് പറ്റില്ലെന്നാണ് പറയുന്നത്.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കാളിദാസ് പറയുന്നത്.

Latest Stories

'താന്‍ മാത്രമല്ല അവരും ഉണ്ടായിരുന്നു'; നടപടി തനിക്ക് മാത്രം; നേതൃത്വത്തിനെതിരെ ആരോപണങ്ങളുമായി പ്രമോദ് പെരിയ

IPL 2024: പ്ലേഓഫ് പ്രതീക്ഷിച്ചല്ല, ഇത് ആത്മാഭിമാനത്തിന് വേണ്ടിയുള്ള കളി; ആര്‍സിബി ആരാധകരെ ഇളക്കിമറിച്ച് കോഹ്‌ലി

മഞ്ജു വാര്യരുടെ മുഖം പോലെയുണ്ടെന്ന് പറഞ്ഞാണ് എനിക്ക് ആ ഓഫര്‍ വന്നത്, ഒരേ സാറിന്റെ കീഴിലാണ് ഞങ്ങള്‍ നൃത്തം പഠിച്ചത്: ഇന്ദുലേഖ

ഇമ്പാക്ട് പ്ലയർ നിയമം തുടരുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ജയ് ഷാ; കൂട്ടത്തിൽ മറ്റൊരു തീരുമാവും

വിഷ്ണുപ്രിയ വധക്കേസില്‍ ശ്യാംജിത്ത് കുറ്റക്കാരന്‍; ശിക്ഷാവിധി ഉച്ചയ്ക്ക് ശേഷം

രാഹുല്‍ ദ്രാവിഡുമായി ഇനി മുന്നോട്ടില്ല, പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങി ബിസിസിഐ

ബാങ്ക് ബാലന്‍സ് കാലിയായി, കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു, പക്ഷെ..: സംയുക്ത

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ വിവാദം; കണ്ടക്ടറെ ചോദ്യം ചെയ്ത് തമ്പാനൂര്‍ പൊലീസ്

IPL 2024: ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍സിയെ ധോണിയുടേതുമായി താരതമ്യം ചെയ്ത് എബിഡി

പ്ലസ് ടു പാസായ ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ അക്കൗണ്ടിലെത്തും; സര്‍ക്കാര്‍ ആനുകൂല്യം ഉപരിപഠനത്തിനായി