ഞാന്‍ മരിക്കുന്ന സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്റര്‍, പക്ഷെ 'രായനി'ലെ കഥപാത്രം..: കാളിദാസ് ജയറാം

‘പാ പാണ്ടി’ക്ക് ശേഷം ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് രായന്‍. ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട റോളില്‍ മലയാളി താരം കാളിദാസ് ജയറാമും എത്തുന്നുണ്ട്. ധനുഷിന്റെ സഹോദരനായാണ് ചിത്രത്തില്‍ കാളിദാസ് വേഷമിട്ടത്. എന്നാല്‍ കാളിദാസ് എടക്കമുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ എത്തിയതോടെ ഈ സിനിമയിലും നടന്‍ മരിക്കുമോ എന്ന ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.

ഇതിന് മുമ്പ് റിലീസ് ചെയ്ത കാളിദാസ് അഭിനയിച്ച ഹിറ്റ് സിനിമയായ ‘വിക്രം’, സീരിസ് ‘പാവൈ കഥൈകള്‍’ എന്നിവയില്‍ നടന്‍ മരിക്കുന്നുണ്ട്. ”ഞാന്‍ മരിക്കുന്ന സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്റര്‍ ആവുന്നുണ്ടെന്ന കാര്യം ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്” എന്നാണ് കാളിദാസ് ഒരു അഭിമുഖത്തില്‍ പറയുന്നത്.

”എന്റെ കരിയറില്‍ വളരെ പ്രധാനപ്പെട്ട സമയത്താണ് രായന്‍ സിനിമ വരുന്നത്. എന്നിലെ അഭിനേതാവിനെ മെച്ചപ്പെടുത്താന്‍ രായന്‍ ഒരു കാരണമായിട്ടുണ്ട്. എനിക്ക് ഒരുപാട് പ്രിയപ്പെട്ട ചിത്രമാണിത്” എന്നാണ് രായന്‍ ചിത്രത്തെ കുറിച്ച് കാളിദാസ് പറയുന്നത്.

ജൂലൈ 26ന് ആണ് രായന്‍ റിലീസ് ചെയ്യുന്നത്. ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തില്‍ ധനുഷ് വേഷമിടുന്നത്. കാളിദാസിനൊപ്പം അച്ഛന്‍ ജയറാമും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അപര്‍ണ ബാലമുരളി, അനിഖ സുരേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് മലയാളി താരങ്ങള്‍.

എസ്. ജെ സൂര്യ, പ്രകാശ് രാജ്, സുന്ദീപ് കിഷന്‍, ദുഷാര വിജയന്‍, വരലക്ഷ്മി ശരത്കുമാര്‍, ശരവണന്‍, ദുഷ്യന്ത് രാംകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അതേസമയം, ലോകേഷ് സംവിധാനം ചെയ്യുന്ന ഷോട്ട് ഫിലിമില്‍ കാളിദാസ് അഭിനയിക്കുന്നുണ്ട്. കാളിദാസ് നേരത്തെ ലോകേഷ് യൂണിവേഴ്‌സില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ഷോട്ട് ഫിലിം തീര്‍ത്തും വ്യത്യസ്തമാണ്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി