പ്രണവ് അന്ന് നിലത്തിരുന്നാണ് സിനിമയുടെ കഥ കേട്ടത്; വലിയൊരു അത്ഭുതമാണ് അവൻ; തുറന്നുപറഞ്ഞ് ഷാജോൺ

വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷം’ ഒടിടിയിലെത്തിയതിന് പിന്നാലെ പ്രശംസകൾക്കപ്പുറം നിരവധി ട്രോളുകളാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്. പ്രണവിന്റെ കഥാപാത്രത്തിന്റെ കോസ്റ്റ്യൂം അടക്കം ട്രോൾ ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ പ്രണവിനെ കുറിച്ച് കലാഭവൻ ഷാജോൺ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

പ്രണവിന് അച്ഛനെ കുറിച്ച് ഇതുവരെ മനസിലായിട്ടില്ലെന്നാണ് ഷാജോൺ പറയുന്നത്. സിനിമയുടെ ഭാഗമായുള്ള കഥ കേൾക്കലിനിടെ നിലത്തിരുന്നാണ് പ്രണവ് കഥ കേട്ടതെന്ന് പറഞ്ഞ ഷാജോൺ, പ്രണവ് ഗംഭീരമായ മനുഷ്യനാണെന്നും കൂട്ടിചേർത്തു.

“അവനെ കുറിച്ച് പറഞ്ഞാൽ നമുക്ക് വിശ്വസിക്കാൻ പറ്റില്ല. അവന് ഇതുവരെ അച്ഛനെ കുറിച്ച് മനസിലായിട്ടില്ല എന്ന് തോന്നുന്നു. മോനേ അച്ഛൻ മലയാളികൾക്ക് എന്താണെന്നോ അച്ഛൻ്റെ ഹിസ്റ്ററി എന്താണെന്നോ വല്ല പിടിത്തവുമുണ്ടോയെന്ന് ഞാൻ ഒരു ദിവസം അവനോട് ചോദിച്ചിട്ടുണ്ട്.

‘ചേട്ടാ അത് പിന്നെ’ എന്ന് മാത്രമാണ് അവൻ പറഞ്ഞത്. അരുൺ ഗോപിയുടെ സിനിമയിലാണ് ഞാനും അപ്പുവും ഒന്നിച്ച് അഭിനയിച്ചത്. ഞാനും അരുണും ഇരുന്ന് കഥ ഡിസ്‌കസ് ചെയ്യുമ്പോൾ അവൻ വന്ന് നിലത്തിരുന്നിട്ടാണ് കേൾക്കുക. ആ സമയത്ത് എനിക്ക് ഓരോ സീനും അരുൺ പറഞ്ഞു തരികയാകും. അവൻ അതും കേട്ട് അവിടെ ഇരിക്കും. ഞാൻ, മോനേ ഇങ്ങോട്ട് കയറി ഇരുന്നോ എന്ന് പറഞ്ഞപ്പോൾ വേണ്ട ചേട്ടാ ഞാൻ ഇവിടെ ഇരിക്കാമെന്ന് പറഞ്ഞ് താഴെ തന്നെയിരുന്നു. ഭക്ഷണം കഴിക്കുമ്പോഴൊക്കെ എവിടെയെങ്കിലും പോയിരുന്നാണ് കഴിക്കുക.

ഇതൊന്നും ആ പയ്യൻ്റെ തലയിൽ കയറിയിട്ടില്ല. അച്ഛൻ്റെ ഒരു ലെവൽ അവന് അറിയില്ലെന്ന് തോന്നുന്നു. അങ്ങനെ ഇരിക്കുന്നതാണ്. വലിയൊരു അത്ഭുതമാണ് അവൻ. ഗംഭീരമായ ഒരു മനുഷ്യനാണ് അപ്പു. ഒരുപാട് പേര് കണ്ട് പഠിക്കേണ്ട കുറെ കാര്യങ്ങൾ അവനിലുണ്ട്.” എന്നാണ് ഒർജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷാജോൺ പറഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ