പേയ്മെന്റ് പറഞ്ഞ് തുടങ്ങിയപ്പൊ തന്നെ എനിക്ക് മനസിലായി ഇവര് മലയാള സിനിമയില്‍ തീര്‍ച്ചയായും ഒരു കലക്കു കലക്കും എന്ന്: കലാഭവന്‍ ഷാജോണ്‍

അപര്‍ണ ബാലമുരളി, കലാഭവന്‍ ഷാജോണ്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ഇനി ഉത്തരം. ഇപ്പോഴിതാ ചത്രത്തെക്കുറിച്ചും അതിന്റെ അണിയറപ്രവര്‍ത്തകരെ കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് ഇപ്പോള്‍ ഷാജോണ്‍.

സാധാരണ എല്ലാ സിനിമകളും ചെയ്യുമ്പോള്‍ നമ്മള്‍ പറയും വളരെ വ്യത്യസ്തയുള്ള ഒരു സിനിമയാണ് എന്ന്. ഇതങ്ങനെ ആലങ്കാരികമായി പറയുന്നതല്ല. തീര്‍ച്ചയായും മനസില്‍ കൈവെച്ച് പറയാന്‍ പറ്റും വളരെ വ്യത്യസ്തമായ ഒരു സിനിമയായിരിക്കും ഇത്. സാധാരണ ലൊക്കേഷനില്‍ ഇരുന്ന് കഥ കേള്‍ക്കുമ്പോള്‍ ഒരു പത്ത് മിനിട്ട് കൊണ്ട് പറയുമോ എന്നാണ് ചോദിക്കാറ്. ഞാനും അദ്ദേഹത്തോട് അങ്ങനെയാണ് ചോദിച്ചത്.

പക്ഷെ, ഒരു അരമണിക്കൂറ് തരണം ചേട്ടാ, അര മണിക്കൂര്‍ ഉണ്ടെങ്കിലേ എന്തെങ്കിലുമൊക്കെ പറയാന്‍ പറ്റൂ, എന്നാണ് എന്നോട് പറഞ്ഞത്. അങ്ങനെ ഞാന്‍ ഓക്കെ പറഞ്ഞു.രഞ്ജിത്, കഥ പറഞ്ഞ് തുടങ്ങിയപ്പൊ അദ്ദേഹത്തിന്റെ കണ്ണും തള്ളി. അദ്ദേഹത്തിന്റെ മുഖവും ടെന്‍ഷനും കണ്ടതുകൊണ്ട് മാത്രം കഥ പറയുന്ന ആ രീതിയില്‍ ഞാന്‍ അങ്ങനെ ഇരുന്ന് പോയി. നിര്‍മ്മാതാക്കളെക്കുറിച്ചും ഷാജോണ്‍ പറഞ്ഞു.

മിടുക്കന്മാരാണ്. പേയ്മെന്റ് പറഞ്ഞ് തുടങ്ങിയപ്പൊ തന്നെ എനിക്ക് മനസിലായി ഇവര് മലയാള സിനിമയില്‍ തീര്‍ച്ചയായും ഒരു കലക്കുകലക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ