ആ സിനിമയില്‍ ഇന്റര്‍വെല്‍ വരെ ദിലീപേട്ടന് 'അഴിഞ്ഞാടി' അഭിനയിക്കാന്‍ പറ്റിയില്ല.. എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്: ഷാജോണ്‍

സിനിമയില്‍ ദിലീപ് ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് നടനും സംവിധായകനുമായ ഷാജോണ്‍. ‘ഈ പറക്കും തളിക’ എന്ന ചിത്രത്തിലാണ് ദിലീപിനൊപ്പം ഷാജോണ്‍ ആദ്യമായി അഭിനയിക്കുന്നത്. ഒരു സീന്‍ മാത്രമേ ഉള്ളുവെങ്കിലും തന്നെ സിനിമയ്ക്കായി വിളിക്കാന്‍ ദിലീപേട്ടന്‍ പറയാറുണ്ട് എന്നാണ് ഷാജോണ്‍ പറയുന്നത്.

ദിലീപേട്ടന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇപ്പോഴും സഹായിക്കുന്നുണ്ട്. പറക്കും തളിക എന്ന ചിത്രത്തിലാണ് താന്‍ ആദ്യമായി ദിലീപേട്ടന്റെ കൂടെ അഭിനയിക്കുന്നത്. അത് ഭയങ്കര ഹിറ്റായിരുന്നു. ഒരു സീനേ ഉള്ളുവെങ്കിലും അവനെ വിളിക്കണമെന്ന് പറയും. മിമിക്രിക്കാരോട് ദിലീപേട്ടന് ഭയങ്കര ഇഷ്ടമുണ്ട്.

നമ്മളോട് നന്നായി നില്‍ക്കണം, ഓരോരുത്തര് വീഴുമ്പോള്‍ ഓരോരുത്തരായി വന്ന് കൊണ്ടിരിക്കും. അശോകന്‍ ചേട്ടന്‍ വന്നു, പിന്നെ സലീം കുമാര്‍ ചേട്ടനെത്തി. പിന്നെ സുരാജ് എത്തി, അപ്പോഴൊക്കെ ദിലീപേട്ടന്‍ പറയും. അങ്ങനെയാണ് മൈ ബോസ് സിനിമയിലേക്ക് താന്‍ എത്തുന്നത്.

അതൊരു ഭീകര കോംമ്പിനേഷനായിരുന്നു. മൈ ബോസില്‍ ദിലീപേട്ടന്‍ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ചിലപ്പോള്‍ അദ്ദേഹം ക്യാമറയ്ക്ക് ഒപ്പം വന്ന് നില്‍ക്കും. അത് നീ അങ്ങനെ പറയ്, ഇങ്ങനെ പറയ് എന്നൊക്കെ പറഞ്ഞ് തരും.

ആ സിനിമയില്‍ ഇന്റര്‍വല്‍ വരെ ദിലീപേട്ടന് കാര്യമായി അഴിഞ്ഞാടി അഭിനയിക്കാന്‍ പറ്റില്ല. അന്നേരം എന്റെ കഥാപാത്രമായ അലിയാണ് വിലസിയത്. അലിയെ നന്നാക്കാന്‍ ദിലീപേട്ടന്‍ കൂടെ തന്നെ നിന്നു. ആ സൗഹൃദം ഇപ്പോഴും കൂടെ ഉണ്ട് എന്നാണ് ഷാജോണ്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ