അച്ഛന്റെ ഹിസ്റ്ററി എന്താണെന്ന് ഞാന്‍ പ്രണവിനോട് ചോദിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ ലെവല്‍ അവനറിയില്ല: ഷാജോണ്‍

പ്രണവ് മോഹന്‍ലാലിന്റെ സിംപ്ലിസിറ്റി എന്നും ചര്‍ച്ചകളില്‍ നിറയാറുണ്ട്. നടന്‍ കലാഭവന്‍ ഷാജോണ്‍ പ്രണവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘സിഐഡി രാമചന്ദ്രന്‍ റിട്ടയേര്‍ഡ് എസ്‌ഐ’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ഷാജോണ്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

അരുണ്‍ ഗോപി സംവിധാനം ചെയ്ത, ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ സിനിമയിലാണ് ഷാജോണും പ്രണവും ഒരുമിച്ച് അഭിനയിച്ചത്. ”നമുക്ക് വിശ്വസിക്കാന്‍ പറ്റില്ല, ഇദ്ദേഹത്തിന് ഇപ്പോഴും മോഹന്‍ലാലിന്റെ സ്വീകാര്യത മനസിലായിട്ടില്ലെന്ന് തോന്നുന്നു.”

”ഞാന്‍ ഒരു ദിവസം ചോദിച്ചിട്ടുണ്ട്, ‘അച്ഛനെ മലയാളികള്‍ക്ക് എന്താണെന്നോ, അച്ഛന്റെ ഹിസ്റ്ററി എന്താണെന്നോ വല്ല പിടിയുണ്ടോ എന്ന്. അരുണ്‍ ഗോപിയുടെ സിനിമയിലാണ് ഞാന്‍ അപ്പുവിന്റെകൂടെ അഭിനയിക്കുന്നത്. സീന്‍ കേള്‍ക്കുമ്പോഴും, ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം താഴെ ഇരിക്കും.”

”മോനെ കേറി ഇരിക്കെന്ന് പറഞ്ഞാല്‍, ‘വേണ്ട ഞാന്‍ ഇവിടെ ഇരുന്നോളാം’ എന്ന് പറയും. അച്ഛന്റെ ഒരു ലെവലും പ്രണവിന് അറിഞ്ഞുകൂടാ എന്ന് തോന്നുന്നു. അത് വലിയ ഒരു അത്ഭുതമാണ്. ഗംഭീര ഹ്യൂമണ്‍ ബീയിങ്ങാണ് അപ്പു. കണ്ട് പഠിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്” എന്നാണ് ഷാജോണ്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ