'ലാലേട്ടന്‍-പൃഥ്വിരാജ് ആരാധകര്‍ക്ക് ഉത്സവമാക്കാന്‍ പറ്റുന്ന ചിത്രമായിരിക്കും ലൂസിഫര്‍'; കലാഭവന്‍ ഷാജോണ്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമെന്നതിനാല്‍ വളരെ ഏറെ ആകാംക്ഷയാണ് സിനിമ പ്രേമികള്‍ക്കുള്ളത്. മോഹന്‍ലാല്‍ പൃഥ്വിരാജ് ആരാധകര്‍ക്ക് ഉത്സവമാക്കാന്‍ പറ്റുന്ന ചിത്രമായിരിക്കും ലൂസിഫര്‍ എന്നാണ് കലാഭവന്‍ ഷാജോണ്‍ ലൂസിഫറിനെ കുറിച്ച് പറയുന്നത്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ഷാജോണ്‍ ഇക്കാര്യം പറഞ്ഞത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ വലംകൈയായി നില്‍ക്കുന്ന അലോഷി എന്ന കഥാപാത്രത്തെ ഷാജോണാണ് അവതരിപ്പിക്കുന്നത്.

“ലാലേട്ടനൊപ്പം സിനിമ ചെയ്യുക എന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. ഞാന്‍ മുമ്പ് രാജുവിനെ കണ്ടപ്പോള്‍ ചിത്രത്തില്‍ എന്തെങ്കിലും വേഷമുണ്ടെങ്കില്‍ പറയണമെന്ന് പറഞ്ഞിരുന്നു. വെറുതേ തമാശയ്ക്ക് പറഞ്ഞതാണ്. അങ്ങനെ ഇരിക്കെ പെട്ടെന്ന് ഒരു ദിവസം വിളിച്ചിട്ടാണ് സിനിമയില്‍ ഒരു വേഷം ചെയ്യണമെന്നും കുറച്ച് ദിവസങ്ങള്‍ നല്‍കണമെന്നും പറഞ്ഞത്. ഞാന്‍ മറ്റ് തിരക്കൊന്നും ചിന്തിക്കാതെ ചെയ്യാമെന്ന് സമ്മതിച്ചു. എന്താണ് കഥാപാത്രമെന്ന് ചോദിച്ചപ്പോള്‍ ലാലേട്ടന്റെ വലംകയ്യായാണ് അഭിനയിക്കേണ്ടതെന്നു പറഞ്ഞു. അതു തന്നെ വലിയ സന്തോഷമായി.” ഷാജോണ്‍ വീഡിയോയില്‍ പറഞ്ഞു.

സംവിധായകനെന്ന നിലയില്‍ പൃഥ്വിരാജ് ശരിക്കും ഞെട്ടിച്ചുവെന്നും ഷാജോണ്‍ പറയുന്നു. എല്ലാ സീനിലും 10-15 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു. അത് 5000 ല്‍ എത്തിയപ്പോഴും വളരെ അനായാസമാണ് രാജു കൈകാര്യം ചെയ്തത്. എങ്ങിനെയാണ് ഇത്ര കൂളായി ഇത് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ഇതൊന്നും വലിയ കാര്യമല്ല ചേട്ടാ, അങ്ങ് ചെയ്യുകയെന്നായിരുന്നു പൃഥ്വിയുടെ മറുപടിയെന്നും ഷാജോണ്‍ പറഞ്ഞു.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. തിരുവനന്തപുരം, വാഗമണ്‍, വണ്ടിപ്പെരിയാര്‍, എറണാകുളം, ബംഗളൂരു, ദുബായ്, ലക്ഷദ്വീപ്, റഷ്യ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. ചിത്രം മാര്‍ച്ച് അവസാനം തിയേറ്ററുകളിലെത്തും.

https://www.facebook.com/LuciferOfficialMovie/videos/vb.2111131672507123/576630369487676/?type=2&theater

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍