എന്റെ ചോദ്യം കേട്ട് സംവിധായകന് വരെ പേടിയായി; കളയിലെ ഇന്റിമേറ്റ് സീനിനെ കുറിച്ച് ദിവ്യ പിള്ള

നടി ദിവ്യ പിള്ളയുടെ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു കളയിലേത്. ഇപ്പോഴിതാ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി.
കള കരിയറില്‍ വഴിത്തിരിവായ സിനിമയാണെന്നും ആ സിനിമ് കണ്ടിട്ടാണ് തനിക്ക് വെബ് സീരീസും തെലുങ്ക് സിനിമയുമൊക്കെ ലഭിച്ചതെന്നും ദിവ്യ പറഞ്ഞു.

ചിത്രത്തിലെ സീന്‍ ചെയ്യാന്‍ അങ്ങനെയൊരു ധൈര്യം എനിക്ക് തന്നതിന് രോഹിതിന് നന്ദി പറയുകയാണ്. പക്ഷെ എന്നും സെറ്റില്‍ പോകുമ്പോള്‍ ഇന്നാണോ ആ സീന്‍ എന്ന പേടി ഉണ്ടായിരുന്നു. എന്റെ ചോദ്യം കേട്ട് സംവിധായകന്‍ രോഹിതിന് വരെ പേടി ആയി.

എന്നെ ഒന്ന് പേടിപ്പിക്കാതെ ഇരിക്കാമോ എന്ന് ചോദിക്കും. അവസാനം എടുക്കുന്നില്ല ഒന്ന് പോ എന്ന് ആള്‍ക്ക് പറയേണ്ടി വന്നിട്ടുണ്ട്. ടോവി ഉള്‍പ്പെടെ എല്ലാവരും വളരെ തമാശയാക്കി എന്നെ നന്നായി കംഫര്‍ട്ടബിള്‍ ആക്കിയിട്ടാണ് ആ രംഗം ഷൂട്ട് ചെയ്തത്.

അതിന് ശേഷം നമ്മുടെ ഇമോഷന്‍സ് കറക്ട് ആകുമോ എന്നതായിരുന്നു എനിക്ക് അപ്പോള്‍ പേടി. കാരണം നമ്മുക്ക് അയാളോട് ഒരു വികാരവും തോന്നാതെയാവും അഭിനയിക്കുന്നത്. ഏത് റൊമാന്റിക് സീന്‍ എടുത്താലും പരസ്പരം ആ ഒരു ഫീല്‍ ഉണ്ടാവില്ല. അപ്പോള്‍ അത് എങ്ങനെ അത് വിശ്വാസയോഗ്യമാക്കും എന്നതാണ് ടെന്‍ഷന്‍. ദിവ്യ കൂട്ടിചചേര്‍ത്തു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ