ഷാരൂഖ് ഖാന് പിറന്നാള്‍ ആശംസിക്കാത്തത് എന്തു കൊണ്ട് , വിശദീകരണവുമായി കാജോള്‍

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ ജന്മദിനം. ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം നിരവധിപേര്‍ പ്രിയതാരത്തിന് സോഷ്യല്‍ മീഡിയയിലൂടെ ആശംസ അറിയിച്ചിരുന്നു. എന്നാല്‍ ഷാരൂഖിന്റെ അടുത്ത സുഹൃത്തും മികച്ച ഓണ്‍സ്‌ക്രീന്‍ ജോഡിയുമായ കാജോള്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസ പങ്കുവെയ്ക്കാഞ്ഞത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.

എന്തുകൊണ്ടാണ് ഷാരൂഖ് ഖാന് ആശംസ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെയ്ക്കാതിരുന്നത് എന്ന് ചോദിച്ച ആരാധകന് മറുപടിയുമായി കാജോള്‍ രംഗത്തു വന്നിരുന്നു. മകന്‍ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ ഷാരൂഖ് ഖാന്‍ ആഗ്രഹിച്ചതെല്ലാം അദ്ദേഹത്തിന് കിട്ടിക്കഴിഞ്ഞു. വേറെന്താണ് അദ്ദേഹത്തെ ആശംസിക്കേണ്ടത് എന്നാണ് കാജോള്‍ മറുപടി നല്‍കിയത്.

കരണ്‍ ജോഹറിനൊപ്പം അടുത്ത ചിത്രം എപ്പോഴാണെന്ന ചോദ്യത്തിനും കാജോള്‍ ഉത്തരം നല്‍കി. കരണിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നുണ്ടെന്നും നല്ല കഥ ഒത്തുവരുമ്പോള്‍ മാത്രമേ അത് നടക്കൂവെന്നും കാജോള്‍ പറഞ്ഞു.

സെലക്ടീവായാണ് കജോള്‍ സിനിമകള്‍ ചെയ്യുന്നത്. രേവതി സംവിധാനം ചെയ്യുന്ന ദ ലാസ്റ്റ് ഹുറ എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. പുഞ്ചിരിയോടെ ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടുന്ന സുജാത എന്ന അമ്മയായാണ്് ‘ദ ലാസ്റ്റ് ഹുറ’യില്‍ കാജോള്‍ വേഷമിടുന്നത്.

Latest Stories

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ