ബോഡി ഷെയ്മിംഗ് കമന്റുകള്‍ ആരെയും സഹായിക്കില്ല അതിനാല്‍ ദയ കാണിക്കാന്‍ പഠിക്കാം: കാജല്‍ അഗര്‍വാള്‍

ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് കാജല്‍ അഗര്‍വാള്‍. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളുടെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചും അവര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും കാജല്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബോഡി ഷെയ്മിംഗ് സന്ദേശങ്ങളും മീമുകളും ആരെയും സഹായിക്കില്ലെന്ന് കാജല്‍ കുറിപ്പില്‍ പറയുന്നു.

കാജലിന്റെ കുറിപ്പ്:

എന്റെ ജീവിതത്തില്‍, എന്റെ ശരീരത്തിലെ, എന്റെ വീട്ടിലെ, ഏറ്റവും പ്രധാനമായി എന്റെ ജോലി സ്ഥലത്തെ പുതിയ മാറ്റങ്ങളിലൂടെ ഞാന്‍ കടന്നു പോകുകയാണ്. കൂടാതെ, ചില കമന്റുകള്‍/ ബോഡി ഷെയ്മിംഗ് സന്ദേശങ്ങള്‍/ മീമുകള്‍ ഇതൊന്നും ആരെയും സഹായിക്കില്ല.

ഇവയോട് നമുക്ക് ദയ കാണിക്കാന്‍ പഠിക്കാം, അത് വളരെ കഠിനമാകുകയാണെങ്കില്‍ അതിനെ ഒഴിവാക്കി ജീവിതവുമായി മുന്നോട്ടു പോകണം. സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന എല്ലാവര്‍ക്കുമായാണ് എന്റെ ചില ചിന്തകള്‍ പങ്കുവയ്ക്കുന്നത്. പ്രസവ സമയത്ത് നമ്മുടെ ശരീരത്തിന് പല മാറ്റങ്ങളുണ്ടാകാം. ശരീരഭാരം വര്‍ധിക്കാം.

ഹോര്‍മോണ്‍ മാറ്റത്തില്‍ വയറും മറ്റും വലുതാകാം. കുഞ്ഞിനെ സംരക്ഷിക്കാനായുള്ള പരിപാലനത്തിന്റെ ഭാഗമായാണ് ഇതൊക്കെ സംഭവിക്കുന്നത്. ചിലപ്പോള്‍ ശരീരത്തില്‍ സ്ട്രച്ച് മാര്‍ക്കുകള്‍ വന്നേക്കാം, ചിലപ്പോള്‍ മുഖക്കുരു വന്നേക്കാം. നമ്മള്‍ കൂടുതല്‍ ക്ഷീണിതരായിരിക്കുകയും പലപ്പോഴും മാനസികാവസ്ഥ മാറുകയും ചെയ്‌തേക്കാം.

നെഗറ്റീവ് മൂഡ് നമ്മുടെ ശരീരത്തെ കുറിച്ച് അനാരോഗ്യകരമോ നിഷേധാത്മകമോ ആയ ചിന്തകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. പ്രസവം ഒരു സ്ത്രീയുടെ ശരീരത്തെ എങ്ങനെ മാറ്റിമറിക്കുന്നുവെന്നും അവര്‍ ഒരിക്കലും ഗര്‍ഭധാരണത്തിന് മുമ്പുള്ളതു പോലെ ആയിരിക്കില്ല. പ്രസവശേഷം, പഴയതുപോലെ ആകാന്‍ കുറച്ച് സമയമെടുത്തേക്കാം, അല്ലെങ്കില്‍ ഗര്‍ഭധാരണത്തിന് മുമ്പുണ്ടായിരുന്ന രീതിയിലേക്ക് ഒരിക്കലും മടങ്ങിവരില്ല.

അതൊക്കെ സാധാരണമാണ്. നമ്മുടെ ജീവിതത്തിലെ പുതിയ മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ പോരാടുമ്പോള്‍ (പ്രത്യേകിച്ച് ജീവിതത്തിലെ പുതിയൊരാളുടെ വരവോടെ) അതൊന്നും അസാധാരണമായി തോന്നേണ്ടതില്ല. നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും അദ്ഭുതകരവും വിലയേറിയതുമായ ഘട്ടത്തില്‍ അസ്വസ്ഥതയോ സമ്മര്‍ദ്ദമോ ഉണ്ടാകേണ്ടതില്ല. ഇത് അനുഭവിക്കേണ്ട ആനന്ദം തന്നെയാണ്.

Latest Stories

ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്ന് ശശി തരൂര്‍

യാഥാര്‍ത്ഥ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം; ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഒടുവില്‍ തേവലക്കര എച്ച്എസില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി; മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു

'എന്നെയൊന്ന് ജീവിക്കാന്‍ വീടൂ'; താന്‍ കൈകള്‍ കഴുകിയത് കൊണ്ട് ആര്‍ക്കും ദോഷമില്ല; വൃത്തി താനാണ് തീരുമാനിക്കുകയെന്ന് സുരേഷ്‌ഗോപി

സേവാഭാരതി ഒരു നിരോധിത സംഘടനയല്ല; ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വിസി

തന്റെ വേൾഡ് ഇലവനെ തിരഞ്ഞെടുത്ത് റെയ്ന; ഞെട്ടൽ!!, നിങ്ങൾക്ക് ഇതിന് എങ്ങനെ തോന്നിയെന്ന് ആരാധകർ

ശബരിമലയിലെ ട്രാക്ടര്‍ യാത്ര; അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന് സ്ഥിരീകരിച്ച് ഡിജിപി

ചഹലിന്റെയും ധനശ്രീ വർമ്മയുടെയും വേർപിരിയലിന് പിന്നിലെ കാരണം എന്ത്?; വെളിപ്പെടുത്തലുമായി ഫെയ്‌സ് റീഡർ

ഓൺലി ഫഫ എന്ന് പറഞ്ഞാൽ പിന്നെ ദേഷ്യം വരൂലേ, ഹൃദയപൂർവ്വം സിനിമയുടെ രസകരമായ ടീസർ

കേരളത്തില്‍ ഈഴവര്‍ക്ക് പ്രാധാന്യം തൊഴിലുറപ്പില്‍ മാത്രം; മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമെന്ന് വെള്ളാപ്പള്ളി നടേശന്‍