പുഷ്പക വിമാനത്തില്‍ നിന്നും കൈ പുറത്തേക്കിടാം, അപ്പോള്‍ സീതയുടെ കൈയ്യില്‍ ചുറ്റിയ മിന്നലാണ് മിന്നല്‍ വള: കൈതപ്രം

ടൊവിനോ തോമസിന്റെ ‘നരിവേട്ട’ സിനിമയിലെ ‘മിന്നല്‍വള’ ഗാനത്തെ കുറിച്ച് സംസാരിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. കൈതപ്രം വരികളെഴുതി ജേക്സ് ബിജോയ് ഈണമിട്ട്, സിദ്ധ് ശ്രീറാമും സിതാര കൃഷ്ണകുമാറും ചേര്‍ന്ന് ആലപിച്ച ഗാനം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ട്രെന്‍ഡിങ് ആണ്. മിന്നല്‍വള എന്ന ആശയത്തെ കുറിച്ചാണ് കൈതപ്രം സംസാരിച്ചിരിക്കുന്നത്.

”ശരിക്കും അത് കാളിദാസനിലാണ് പോയി എത്തിച്ചേരുക. ശ്രീരാമന്‍ സീതയോട് കൂടി ലങ്കയില്‍ നിന്ന് തിരിച്ചു വന്നത് പുഷ്പക വിമാനത്തിലാണ്. അന്നത്തെ വിമാനത്തില്‍ നിന്ന് കൈ പുറത്തേക്കിടാം. അങ്ങനെ സീത കൈ പുറത്തേക്കിട്ടപ്പോള്‍ മിന്നല്‍ കയ്യില്‍ കയറി ചുറ്റി. അതൊരു വളയായി മാറി.”

”ഈ സങ്കല്‍പത്തെയാണ് ‘മിന്നല്‍വള കയ്യിലിട്ട പെണ്ണഴകേ’ എന്ന വരിയില്‍ ഉള്‍പ്പെടുത്തിയത്. അത് സീത തന്നെയാണ്. വേറൊരു ന്യായം കൂടിയുണ്ട് അവര്‍ (സീത) ഭൂമിപുത്രിയാണ്. ഇത് എര്‍ത്താണ്, മിന്നല്‍ കയറി കയ്യില്‍ ചുറ്റും” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൈതപ്രം പറയുന്നത്.

അതേസമയം, ആദിവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ അടക്കം മുത്തങ്ങ സംഭവത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ട റിലീസിന് ശേഷം വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. അബിന്‍ ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

Latest Stories

അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തി; രാജ്യം സ്വന്തമാക്കിയത് നൂതനമായ മൂന്ന് ആക്രമണ ഹെലികോപ്റ്ററുകള്‍

പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊണ്ട പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു; വിഎസിനെ അനുസ്മരിച്ച് ദീദി ദാമോദര്‍

സമരസപ്പെടാത്ത സമര വീര്യം; തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ ജന്മനാട്ടിലേക്ക്

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം പുറത്ത്, സ്ഥിരീകരിച്ച് ശുഭ്മാൻ ഗിൽ; ഇതോടെ പുറത്തായവരുടെ എണ്ണം മൂന്നായി!

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമായിട്ടില്ല; വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവെന്ന് വിഡി സതീശന്‍

വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകള്‍ വില്‍പ്പനയ്ക്ക്; തട്ടിയത് 20 ലക്ഷം രൂപ, ഒടുവില്‍ സാന്ദ്ര പിടിയിലായി

IND vs ENG: “അവൻ സഹീർ ഖാൻ, ജസ്പ്രീത് ബുംറ എന്നിവരെ പോലെ”; ഇന്ത്യൻ യുവതാരത്തിന് പ്രത്യേക അഭിനന്ദനവുമായി അശ്വിൻ

സഖാവിനെ ഒരു നോക്ക് കാണാന്‍, പാത നിറഞ്ഞു ജനാവലി; 3 മണിക്കൂര്‍ പിന്നിട്ടിട്ടും നഗരപരിധി കഴിയാനാവാതെ വിലാപയാത്ര; അന്ത്യയാത്രയിലും വി എസ് ക്രൗഡ് പുള്ളര്‍

ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി 'ടൂറിസ്റ്റ് ഫാമിലി' ; പിന്നിലാക്കിയത് 'ഡ്രാഗണി'നെയും 'ഛാവ'യെയും!

ഡബ്ല്യൂസിഎല്ലിലെ ഇന്ത്യ-പാക് മത്സര വിവാദത്തെ കുറിച്ച് ചോദ്യം; വൈറലായി സിറാജിന്റെ പ്രതികരണം