മോഹന്‍ലാലിനോട് പ്രണയം തോന്നി, ഞാന്‍ ലാലിന്റെ ഒരു പ്രേമിയാണ്: കൈതപ്രം

മോഹന്‍ലാലിനോട് പ്രണയം തോന്നിയതിനെ കുറിച്ച് പറഞ്ഞ് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ‘അഭിമന്യു’ എന്ന സിനിമയാണ് ലാലിനോട് പ്രണയം തോന്നാനുള്ള കാരണമായി. ലാലിനോട് പ്രേമം തോന്നുന്ന അഭിനയമാണതില്‍. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്താല്‍ ആര്‍ക്കായാലും പ്രണയം തോന്നാതിരിക്കില്ല എന്നാണ് സഫാരി ടിവിയില്‍ കൈതപ്രം വെളിപ്പെടുത്തിയിരിക്കുന്നത്.

”മോഹന്‍ലാലിന്റെ മനോഹരമായ സിനിമയാണ് അഭിമന്യൂ. മനോഹരമായി പ്രിയന്‍ ചിത്രീകരിച്ചിട്ടുമുണ്ട്. അതിമനോഹരമായി ലാലും ഗീതയും അഭിനയിച്ചിട്ടുണ്ട്. ലാലിനോട് പ്രേമം തോന്നുന്ന അഭിനയമാണതില്‍. ലാലിനൊപ്പം കുറെ വര്‍ക്ക് ചെയ്താല്‍ ആര്‍ക്കായാലും പ്രണയം തോന്നാതിരിക്കില്ല.”

”ഞാന്‍ അങ്ങനെ ലാലിന്റെ ഒരു പ്രേമിയാണ്. അതിന് അഭിമന്യു ഒരു കാരണമാണ്” എന്നാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറയുന്നത്. 1991ല്‍ ആണ് അഭിമന്യു റിലീസ് ചെയ്തത്. ചിത്രത്തില്‍ പാട്ടുകള്‍ ഒരുക്കിയത് കൈതപ്രമാണ്. ടി ദാമോദരന്‍ തിരക്കഥ ഒരുക്കിയപ്പോള്‍ ജീവ ആയിരുന്നു ഛായാഗ്രഹണം.

മികച്ച നടനുള്ള കേരള ചലച്ചിത്ര അവാര്‍ഡ് അഭിമന്യുവിലൂടെ മോഹന്‍ലാലിന് ലഭിച്ചിരുന്നു. ഗീത ആയിരുന്നു ചിത്രത്തില്‍ നായിക. ശങ്കറും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ എത്തിയിരുന്നു. ജഗദീഷ്, കൊച്ചിന്‍ ഹനീഫ, മഹേഷ് ആനന്ദ്, നന്ദു എന്നിവരും പ്രധാന വേഷത്തിലെത്തില്‍ എത്തിയിരുന്നു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും