ഞാന്‍ ബൈസെക്ഷ്വലാണ്, അത് ട്രെന്‍ഡ് ആണെന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും വിചാരം, പ്രകൃതിവവിരുദ്ധമാണെന്ന രീതിയിലായിരുന്നു പെരുമാറ്റം; 'കാതല്‍' താരം അനഘ രവി

മമ്മൂട്ടിയുടെ ‘കാതല്‍’ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച പുതുമുഖ താരമാണ് അനഘ രവി. മമ്മൂട്ടിയുടെ മകളായി എത്തിയ അനഘ ‘ന്യൂ നോര്‍മല്‍’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ മുമ്പേ ശ്രദ്ധ നേടിയിരുന്നു. സിനിമയില്‍ എത്തുന്നതിന് മുമ്പേ താന്‍ ബൈസെക്ഷ്വല്‍ ആണെന്ന് അനഘ തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ സെക്ഷ്വാലിറ്റിയെ കുറിച്ച് വീണ്ടും സംസാരിച്ചിരിക്കുകയാണ് അനഘ ഇപ്പോള്‍.

”എന്റെ സെക്ഷ്വാലിറ്റി തുറന്നു പറയേണ്ട ഒരു ആവശ്യവും എനിക്കില്ല. കാരണം അത് എന്റെ മാത്രം കാര്യമാണ്. ഞാന്‍ അങ്ങനെ പറഞ്ഞു നടക്കേണ്ട ആവശ്യമില്ല. സ്‌ട്രൈറ്റ് ആയിട്ടുള്ള ആളുകള്‍ അങ്ങനെയാണെന്ന് പറഞ്ഞു നടക്കില്ലല്ലോ. അതിനെ കുറിച്ച് അറിയാത്ത ആളുകള്‍ക്ക് അത് ബോധ്യപ്പെടുത്തി കൊടുക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം.”

”എന്റെ അച്ഛനും അമ്മയും ആണെങ്കിലും അവര്‍ക്ക് ഇത് അറിയാത്ത കാര്യമായിരുന്നു. അതുകൊണ്ട് തന്നെ ആദ്യമായി ഇതിനെ കുറിച്ച് അറിഞ്ഞപ്പോള്‍ പ്രകൃതിവിരുദ്ധമാണെന്ന് രീതിയിലായിരുന്നു അവരുടെ റിയാക്ഷന്‍സ്. രണ്ടുമൂന്ന് വര്‍ഷം എടുത്തിട്ടാണ് ഞാന്‍ അതില്‍ നിന്ന് ഇവിടെ വരെ എത്തിയത്.”

”സെക്ഷ്വാലിറ്റി എന്നത് ട്രെന്‍ഡ് ആണെന്ന വിചാരം ആയിരുന്നു അവര്‍ക്ക്. എന്നാല്‍ അത് അങ്ങനെയല്ല എന്ന് ബോധ്യപ്പെടുത്താനായിരുന്നു ഞാന്‍ ശ്രമിച്ചത്. അവരത് ആക്‌സെപ്റ്റ് ചെയ്യണമെങ്കില്‍ സ്വാഭാവികമായിട്ടും സമയമെടുക്കും. ഇത്രയും കാലം വളര്‍ന്ന അറിവുകളില്‍ നിന്ന് മാറി ചിന്തിക്കാന്‍ എന്തായാലും സമയം വേണം. അതൊരിക്കലും പെട്ടെന്ന് ബ്രേക്ക് ചെയ്യാനാവില്ല.”

”ഇപ്പോള്‍ എന്റെ അച്ഛനും അമ്മയും കാതല്‍ സിനിമ കണ്ടിട്ട് അത് ആക്‌സെപ്റ്റ് ചെയ്യാന്‍ പറ്റാത്ത ആളുകളോട് പറയുന്നത്, എന്താല്ലേ സിമ്പിളായി ചിന്തിച്ചാല്‍ അത് സ്‌നേഹമല്ലേ എന്നാണ്. അമ്മ അങ്ങനെ പറഞ്ഞ് എന്റെ മുന്നില്‍ വന്ന് നില്‍കുമ്പോള്‍ അവര്‍ ഈയൊരു സിനിമയ്ക്ക് വേണ്ടി നില്‍ക്കുന്നതില്‍ എനിക്ക് അഭിമാനം തോന്നുകയാണ്” എന്നാണ് അനഘ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക