സിബിഐയിലെ മാറ്റം ആ ഒറ്റക്കാര്യത്തില്‍ മാത്രം; ഒടുവില്‍ വെളിപ്പെടുത്തലുമായി സംവിധായകന്‍

മമ്മൂട്ടി ചിത്രം സിബിഐ അഞ്ചാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം പുറത്തിറങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മമ്മൂട്ടിയ്ക്കും കഥാപാത്രത്തിനും മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് സംവിധായകന്‍ കെ മധു. സിബിഐയുടെ ആദ്യ ഭാഗമിറങ്ങുമ്പോഴും 34 വര്‍ഷങ്ങള്‍ക്ക് ശേഷം അഞ്ചാം ഭാഗം ഇറങ്ങുമ്പോഴും വാച്ച് പുതിയത് ആണെന്നത് ഒഴികെ പൂണൂല്‍, രുദ്രാക്ഷമാല, നെറ്റിയില്‍ കുങ്കുമക്കുറി തുടങ്ങി ബാക്കിയെല്ലാം പഴയത്പോലെ തന്നെ.

കെ മധുവിന്റെ വാക്കുകള്‍
‘സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങുമ്പോള്‍ മമ്മൂട്ടിക്ക് 40 വയസ്സില്‍ താഴെയെ ഉള്ളൂ. ഇപ്പോള്‍ 70 ആയി വേറൊരു നടനാണെങ്കില്‍ 34 വര്‍ഷംകൊണ്ട് രൂപം കാര്യമായി മാറും. സേതുരാമയ്യര്‍ക്ക് മാറ്റമില്ലെന്ന് എല്ലാവരും പറഞ്ഞു. മമ്മൂട്ടി മേക്കപ്പിട്ട വന്നപ്പോള്‍ എനിക്ക് ഒരു വ്യത്യാസവും തോന്നിയില്ല.

ഷര്‍ട്ടും പാന്റ്സും പഴയ ശൈലിയില്‍ തന്നെ പൂണൂല്‍, രുദ്രാക്ഷമാല, നെറ്റിയില്‍ കുങ്കുമക്കുറി, പിന്നിലേക്ക് ചീകി ഒതുക്കിവച്ച മുടി, കൈ പിന്നില്‍ കെട്ടിയുള്ള നടത്തം. വാച്ച് മാത്രം പുതിയതാണ്. മമ്മൂട്ടി കുറെക്കൂടി ചെറുപ്പമായാണ് തോന്നിയത്.

ഇരുപതാം നൂറ്റാണ്ട് ഇറങ്ങിയ ശേഷം പൊലീസ് കഥ സിനിമയാക്കാമെന്ന് മമ്മൂട്ടിയോട് എസ് എന്‍ സ്വാമി പറഞ്ഞു. അലി ഇമ്രാന്‍ എന്ന സിബിഐ ഓഫീസര്‍ കേസ് അന്വേഷിക്കുന്നതാണ് സ്വാമി പറഞ്ഞത്. എന്നാല്‍ മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രത്തിന്റെ പശ്ചാത്തലം മാറ്റി. തുടര്‍ന്ന് സേതുരാമയ്യര്‍ എന്ന പേര് സ്വാമി കണ്ടെത്തി. അലി ഇമ്രാന്‍ എന്ന പേര് പിന്നീട് ‘മൂന്നാംമുറ’യില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചു. കൈ പിന്നില്‍ കെട്ടിയ നടത്തം മമ്മൂട്ടിയുടെ ഐഡിയ ആണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ