'ദാസപ്പാ നീ എന്നെ ഒന്നു നോക്കിയേ' എന്ന രംഗം എടുത്തത് സിബി മലയില്‍, അലറിക്കരയുന്നത് സിദ്ദിഖും ലാലും: ഗണേഷ് കുമാര്‍

‘മണിച്ചിത്രത്താഴ്’ സിനിമയിലെ ഓരോ രംഗങ്ങളും സംഭാഷണ ശകലങ്ങളുമൊക്കെ മലയാളി പ്രേക്ഷകര്‍ക്ക് കാണാപാഠമാണ്. സിബി മലയില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍ എന്നീ നാല് സംവിധായകര്‍ക്കൊപ്പമാണ് ഫാസില്‍ മണിച്ചിത്രത്താഴ് ഒരുക്കിയത്. സിനിമയില്‍ അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവ്ച്ചിരിക്കുകയാണ് കെബി ഗണേഷ് കുമാര്‍ ഇപ്പോള്‍.

കേരള നിയമസഭയുടെ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവലിലെ സിനിമയും എഴുത്തും എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗണേഷ്. താന്‍ അദ്ഭുതകരമായ സ്‌ക്രിപ്റ്റ് കണ്ടിട്ടുള്ളത് രണ്ടു സ്ഥലങ്ങളിലാണ്. ഒന്ന് ഫാസിലിന്റെ മണിച്ചിത്രത്താഴ് ആണ്. അഞ്ചു സംവിധായകരാണ് അത് സംവിധാനം ചെയ്തത്.

പാച്ചിക്ക സംവിധാനം ചെയ്തിട്ടുണ്ട്, ഒരു സ്ഥലത്ത് പ്രിയദര്‍ശന്‍, ഒരിടത്ത് സിബി മലയില്‍, ഒരിടത്ത് സിദ്ദിഖ് ലാല്‍. ഈ അഞ്ചു പേരുടെയും കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ”ദാസപ്പാ നീ എന്നെ ഒന്നു നോക്കിയേ” എന്നു പറയുന്ന രംഗം സിബി മലയില്‍ ആണ് ഷൂട്ട് ചെയ്തത്.

നാഗവല്ലിയെ കണ്ട് താന്‍ അലറി വിളിച്ചു കരയുന്നത് സിദ്ദിഖ്-ലാല്‍ ആണ് ചെയ്തത്. കുറച്ചു ഭാഗം പ്രിയദര്‍ശന്‍ എടുത്തിട്ടുണ്ട്. അങ്ങനെ അഞ്ച് പേരോടൊപ്പവും താന്‍ അതില്‍ വര്‍ക്ക് ചെയ്തു. ഒരു സ്‌ക്രിപ്റ്റിനെ ഒരു പരിസരത്തുള്ള ലൊക്കേഷനുകളില്‍ വച്ച് വിവിധ സംവിധായകര്‍ എടുത്ത് ആ സിനിമ സൂപ്പര്‍ ഹിറ്റ് ആവുക എന്ന് പറയുന്നത് ഒരു അദ്ഭുതമാണ്.

അതിനു മുമ്പും ശേഷവും അങ്ങനെ ഒരു അദ്ഭുതം ഉണ്ടായിട്ടില്ല. ആദ്യം പാച്ചിക്ക സംവിധായകനും ക്യാമറാമാനും ഒരു ഐഡിയ കൊടുക്കും. അതു കേട്ട് മനസിലാക്കിയിട്ട് അവര്‍ ചെയ്തത് അഞ്ചും നമുക്കു തിരിച്ചറിയാന്‍ പറ്റില്ല എന്നാണ് ഗണേഷ് പറയുന്നത്.

Latest Stories

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ