ഞാൻ 25 വർഷമായിട്ട് ഇൻഡസ്ട്രിയിലുണ്ട്, പക്ഷേ സങ്കടകരമായ കാര്യം എന്തെന്ന് വെച്ചാൽ..; തുറന്നുപറഞ്ഞ് ജ്യോതിക

ജിയോ ബേബി- മമ്മൂട്ടി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ കാതൽ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയിലും, തിരുവനന്തപുരത്തെ രാജ്യാന്തര മേളയിലും പ്രദർശിപ്പിച്ച ചിത്രത്തെ സദസിലാണ് പ്രേക്ഷകർ വരവേറ്റത്.

ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ച മാത്യു ദേവസി എന്ന കഥാപാത്രത്തിനൊപ്പം പ്രേക്ഷകർ ചർച്ച ചെയ്യുന്ന കഥാപാത്രമായിരുന്നു ജ്യോതിക അവതരിപ്പിച്ച ഓമന എന്ന കഥാപാത്രം. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തിയത് മികച്ച കഥാപാത്രത്തിലൂടെയും സിനിമായിലൂടെയുമാണ്. ഇപ്പോഴിതാ 25 വർഷത്തെ സിനിമ ജീവിതത്തെ പറ്റിയും കാതൽ എന്ന സിനിമയിലെ കഥാപാത്രത്തെ പറ്റിയും സംസാരിക്കുകയാണ് ജ്യോതിക.

മമ്മൂട്ടി തനിക്ക് തുല്യമായ ഒരു സ്പേസ് സിനിമയിൽ തരുന്നുണ്ടെന്നും എന്നാൽ തനിക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റ് കഥാപാത്രങ്ങൾ അത്തരത്തിലുള്ളതല്ല എന്നുമാണ് ജ്യോതിക പറയുന്നത്.

“ഞാനിതുവരെ ഒരുപാട് ആളുകളുടെ കൂടെ വർക്ക് ചെയ്‌തിട്ടുണ്ട്. എനിക്ക് തോന്നുന്നു അദ്ദേഹം അതിൽ നിന്നും ഏറെ വേറിട്ട് നിൽക്കുന്ന ഒരാളാണെന്ന്. ഒരു ബോൾഡ് ആയിട്ടുള്ള സബ്‌ജക്‌ട് ആണ് അദ്ദേഹം എടുത്തിട്ടുള്ളത്. ഞാൻ 25 വർഷമായിട്ട് ഇൻഡസ്ട്രിയിൽ ഉണ്ട്. എനിക്ക് വലിയ വലിയ സിനിമകൾ വരുന്നുണ്ട്.

പക്ഷേ സങ്കടകരമായ കാര്യം എന്തെന്ന് വെച്ചാൽ എനിക്ക് ഒരുപാട് പടങ്ങൾ വരുന്നുണ്ട് പക്ഷേ അതിലൊന്നും എനിക്കൊരു റോൾ ഇല്ല. ഞാൻ തന്നെ ഈ ഒരു ചോദ്യം ഒരുപാട് വട്ടം ചോദിച്ചതാണ്. എന്തിനാണ് നിങ്ങൾ എൻ്റെ അടുത്ത് വന്ന് ഇത് പറയുന്നത് എന്ന്.

ഒരു രണ്ട് സീൻ എങ്കിലും തരൂ എന്ന് ഞാൻ ചോദിച്ചതാണ്. 25 വർഷമായിട്ട് ഇൻഡസ്ട്രിയിൽ ഉണ്ടായിട്ടും ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത് വളരെ സങ്കടം ഉള്ള ഒരു കാര്യമാണ്. ഞാനിത് ഒരുപാട് ഡയറക്‌ടർമാരുടെ അടുത്ത് ചോദിച്ചിട്ടുണ്ട്. ഒരു രണ്ടുമൂന്ന് നല്ല സീനുകൾ ഉണ്ടായാൽ ഞാൻ എന്തായാലും ചെയ്യും.

നിങ്ങളെന്നെ ബഹുമാനിച്ചുകൊണ്ട് എന്നെ കാസ്റ്റ് ചെയ്യുന്നു എന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എല്ലാവർക്കും യുവതാരങ്ങളെയാണ് ഇഷ്ടം. ആ സ്ഥാനത്ത് നിങ്ങളെന്നെ കാസ്റ്റ് ചെയ്യുന്നുണ്ട്. അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. പക്ഷെ എവിടെയാണ് സീനുകൾ എന്നാണ് ഞാൻ ചോദിക്കുന്നത്. ഞാനൊരു കാര്യവുമില്ലാതെ ഹീറോയുടെ അടുത്ത് നിൽക്കുക എന്നതിന്റെ ലോജിക് എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. എനിക്ക് അത് അനാദരവായിട്ടാണ് തോന്നിയത്.

പക്ഷേ അത് മലയാളം ഇൻഡസ്ട്രിയിൽ ആകുമ്പോൾ അവിടെ ഒരു തുല്യമായ സ്പേസ് കിട്ടുന്നുണ്ട്. മമ്മൂട്ടി സാർ എനിക്ക് ഒരു തുല്യമായ സ്പേസ് തന്നിട്ടുണ്ട്. അവിടെ ചർച്ചയോ ഡിബേറ്റോ ഒന്നുമില്ല. അദ്ദേഹം അദ്ദേഹത്തിൻ്റെ റോൾ ചെയ്യുന്നു. അതുപോലെ ഞാൻ എൻ്റെ റോളും ചെയ്യുന്നു. വളരെ ചെറിയ ഡയലോഗുകൾ മാത്രമേ ഉള്ളൂ. അതുപോലെ ഒരുമിച്ചുള്ള സീനുകളും കുറച്ചേയുള്ളൂ.

അതൊരു വ്യത്യസ്‌തമായ റിലേഷൻഷിപ്പ് ആണ്. അദ്ദേഹം അദ്ദേഹത്തിന്റെ പോഷൻ വളരെ കോൺഫിഡൻ്റ് ആയിട്ടാണ് ചെയ്യുന്നത്. എനിക്ക് വളരെ ബഹുമാനമാണ് അവിടെ തോന്നിയത്. ഞാൻ ഇത് എന്തായാലും പറഞ്ഞെ മതിയാകു. എനിക്ക് നല്ല റെസ്പെക്ട‌് കിട്ടിയിട്ടുണ്ട്” എന്നാണ് കാതലിന്റെ പ്രൊമോഷൻ പരിപാടിക്കിടെ ജ്യോതിക പറഞ്ഞത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും