ആ കാരണം കൊണ്ടാണ് ബോളിവുഡിൽ സജീവമാകാതിരുന്നത്: ജ്യോതിക

വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമാണ് തെന്നിന്ത്യൻ താരം ജ്യോതിക. ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘കാതൽ’ എന്ന സിനിമയിൽ ഓമന എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ജ്യോതിക കാഴ്ചവെച്ചത്. മാധവനും. അജയ് ദേവ്ഗണും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘ശൈത്താൻ’ ആണ് ജ്യോതികയുടെ രണ്ടാം ബോളിവുഡ് ചിത്രം.

ഇപ്പോഴിതാ എന്തുകൊണ്ടാണ് ബോളിവുഡിൽ സജീവമാവാതിരുന്നത് എന്നതിനെ പറ്റി സംസാരിക്കുകയാണ് ജ്യോതിക. തന്റെ ആദ്യ ഹിന്ദി ചിത്രം തിയേറ്ററിൽ വിജയമായിരുന്നില്ലെന്നും, കൂടുതൽ ചിത്രങ്ങൾ ലഭിക്കണമെങ്കിൽ ആദ്യ സിനിമ വിജയിക്കേണ്ടതുണ്ടെന്നും ജ്യോതിക പറയുന്നു.

“ഹിന്ദി സിനിമകളില്‍നിന്ന് ഒരിക്കല്‍ പോലും എനിക്ക് ഓഫര്‍ ലഭിച്ചില്ല. 27 വര്‍ഷം മുമ്പ് ഞാന്‍ ദക്ഷിണേന്ത്യൻ സിനിമകളില്‍ അഭിനയിച്ച് തുടങ്ങി. അതിനുശേഷം ദക്ഷിണേന്ത്യൻ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. എന്റെ ആദ്യത്തെ ഹിന്ദി സിനിമ തീയേറ്ററുകളില്‍ വിജയമായിരുന്നില്ല.

കൂടുതല്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ ആദ്യ സിനിമ വിജയിക്കണം. എന്റെ സിനിമ നിര്‍മിച്ചത് വലിയ പ്രൊഡക്ഷന്‍ ഹൗസായിരുന്നെങ്കിലും ഭാഗ്യമില്ലാത്തതിനാല്‍ അത് വിജയിച്ചില്ല. ഭാഗ്യവശാല്‍ ദക്ഷിണേന്ത്യൻ സിനിമയില്‍ ഞാന്‍ സജീവമാകുകയും ബോളിവുഡില്‍നിന്നു മാറി നില്‍ക്കുകയുമായിരുന്നു.” എന്നാണ് ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ ജ്യോതിക പറയുന്നത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി