28-ാം വയസില്‍ അമ്മയായി, പിന്നീട് ഒരു ഹീറോയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല: ജ്യോതിക

ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കില്ലെന്ന് നടി ജ്യോതിക. 28-ാം വയസില്‍ അമ്മയായ തനിക്ക് പിന്നീട് വലിയ താരങ്ങള്‍ക്കൊപ്പമോ ഹീറോയ്‌ക്കൊപ്പമോ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒരു നടിയുടെ യാത്ര വളരെ ബുദ്ധിമുട്ടേറിയതാണ്. അവള്‍ ഒറ്റയ്ക്ക് തന്നെ പോരാടണം എന്നാണ് ജ്യോതിക പറയുന്നത്.

പുരുഷ താരങ്ങള്‍ക്ക് പ്രായമാകുന്നത് സ്വീകാരിക്കപ്പെടുമ്പോള്‍, നടിമാര്‍ക്ക് പ്രായമാവുന്നത് ആളുകള്‍ അംഗീകരിക്കില്ല എന്ന ചര്‍ച്ചയോടാണ് ജ്യോതിക പ്രതികരിച്ചത്. ”28-ാം വയസില്‍ എനിക്ക് കുട്ടികളുണ്ടായി. അതിന് ശേഷം വ്യത്യസ്തമായ വേഷങ്ങളാണ് ലഭിച്ചു കൊണ്ടിരുന്നത്. 28-ന് ശേഷം ഒരു താരത്തിനോ ഹീറോയ്ക്കോ ഒപ്പം അഭിനയിച്ചിട്ടില്ല.”

”പുതിയ സംവിധായകര്‍ക്കൊപ്പം സ്വന്തമായി കരിയര്‍ നിര്‍മ്മിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. തമിഴ് സിനിമയില്‍ മാത്രമല്ല, ദക്ഷിണേന്ത്യന്‍ സിനിമയിലാകെ ഈ പ്രവണതയുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതോ അവര്‍ക്ക് പ്രാധാന്യമുള്ളതോ ആയ സിനിമകള്‍ ചെയ്യാന്‍, പണ്ടത്തെ പോലെ കെ. ബാലചന്ദ്രനെപ്പോലെയുള്ള വലിയ, അനുഭവസമ്പത്തുള്ള സിനിമ സംവിധായകര്‍ നമുക്കിപ്പോഴില്ല.”

”വലിയ നടന്മാര്‍ക്ക് വേണ്ടി വലിയ സിനിമകളുണ്ടാക്കുന്ന സംവിധായകരാണുള്ളത്. സ്ത്രീ അഭിനേതാക്കള്‍ക്ക് വേണ്ടി സിനിമ എടുക്കുന്ന വലിയ സംവിധായകര്‍ ഇന്നില്ല. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒരു നടിയുടെ യാത്ര വളരെ ബുദ്ധിമുട്ടേറിയതാണ്. അവള്‍ ഒറ്റയ്ക്ക് പോരാടുന്ന യുദ്ധമാണത്” എന്നാണ് ജ്യോതിക പറയുന്നത്.

അതേസമയം, ടബ്ബ കാര്‍ട്ടല്‍ എന്ന ഹിന്ദി വെബ് സീരിസ് ആണ് ജ്യോതികയുടെതായി ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ‘ശെയ്ത്താന്‍’, ‘ശ്രികാന്ത്’ എന്നീ ബോളിവുഡ് ചിത്രങ്ങള്‍ക്ക് ശേഷം ജ്യോതിക അഭിനയിച്ച ഹിന്ദി വെബ് സീരിസ് ആണിത്. നിമിഷ സജയന്‍, ഗജ്രാജ് റാവോ, ശാലിനി പാണ്ഡേ, ലില്ലിത് ഡൂബേ, അഞ്ജലി ആനനന്ദ്, സായ് ടാംഹങ്കര്‍, ജിഷു സെന്‍ഗുപ്ത, ഭൂപേന്ദ്ര സിങ് ജടാവത് എന്നിവരാണ് സീരിസിലെ പ്രധാന താരങ്ങള്‍.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം