"അതെന്താ എനിക്കും പാടാന്‍ പാടില്ലേ? ഞാനും ശ്രീനിവാസന്റെ മോന്‍ തന്നെയാ"; ജൂഡ് ആന്റണിയോട് ദേഷ്യപ്പെട്ട് ധ്യാന്‍

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം “ലവ് ആക്ഷന്‍ ഡ്രാമ”ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്‍ണി. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത “തട്ടത്തിന്‍ മറയത്തി”ന്റെ സെറ്റില്‍ വച്ച് ധ്യാനിനെ പരിചയപ്പെട്ട അനുഭവം വിവരിച്ചാണ് ജൂഡ് ആന്റണി എത്തിയിരിക്കുന്നത്.

തട്ടിന്‍ മറയത്തിന്റെ ലൊക്കേഷന്‍ കാഴ്ചകള്‍ക്കിടെ വിനീതിന്റെ ആന്റിയുടെ വീട്ടില്‍ വച്ചാണ് ധ്യാനിനെ ആദ്യമായി കാണുന്നത്. ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ പ്ലാനുണ്ടെന്ന പറഞ്ഞ ധ്യാന്‍ കൂട്ടത്തില്‍ ഒരു പാട്ടും പാടി. നീ പാട്ടൊക്കെ പാടുമോ എന്ന ചോദിച്ചപ്പോള്‍അതെന്താ എനിക്കും പാടാന്‍ പാടില്ലേ? ഞാനും ശ്രീനിവാസന്റെ മോന്‍ തന്നെയാ എന്ന് ദേഷ്യത്തോടെ മറുപടിയും വന്നെന്നാണ് ജൂഡ് ആന്റണി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

കൂടാതെ പടം നിരാശപ്പെടുത്തില്ലെന്നും കുറിച്ചിട്ടുണ്ട്. ഫന്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്ന് നിര്‍മിക്കുന്ന ലവ് ആക്ഷന്‍ ഡ്രാമയില്‍ നിവിന്‍ പോളിയും നയന്‍താരയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവര്‍ക്കൊപ്പം മലര്‍വാടി ആര്‍ട്സ് ക്ലബിന്റെ ടീമംഗങ്ങളായ നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്പോല്‍ എന്നിവരും ചിത്രത്തിനായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ലവ് ആക്ഷന്‍ ഡ്രാമയ്ക്കുണ്ട്. ചിത്രം ഇന്ന് തീയേറ്ററുകളിലെത്തും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ