എന്റെ മര്യാദ കൊണ്ടാണ് അവര്‍ക്ക് എതിരെ പരാതി നല്‍കാതിരുന്നത്, പുച്ഛത്തോടെയാണ് സൗമിനി ജെയ്ന്‍ എന്നോട് പെരുമാറിയത്: ജൂഡ് ആന്തണി

കൊച്ചി മുന്‍ മേയര്‍ സൗമിനി ജെയിന്‍ നല്‍കിയ പരാതിയെ കുറിച്ച് പ്രതികരിച്ച് സംവിധായകന്‍ ജൂഡ് ആന്തണി. സുഭാഷ് പാര്‍ക്കിലെ ഷൂട്ടിംഗ് അനുമതിയുമായി ബന്ധപ്പെട്ട് സൗമിനി ജെയിനിനോട് ജൂഡ് അപമര്യാദയായി പെരുമാറി എന്ന ആരോപണം ചര്‍ച്ചയായിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജൂഡ് ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ചു എന്നായിരുന്നു സൗമിനി ജെയിന്‍ തനിക്കെതിരെ നല്‍കിയ പരാതി. എന്നാല്‍ ശൈലജ ടീച്ചര്‍ പാര്‍ക്കില്‍ ഷൂട്ട് ചെയ്യാനുള്ള അനുമതി നല്‍കിയിരുന്നു. അനുമതിയെ കുറിച്ചുള്ള ഇമെയിലും അയച്ചിരുന്നു. ഫോണില്‍ സൗമിനി ജെയിനുമായി സംസാരിച്ചിരുന്നു. അപ്പോള്‍ പാര്‍ക്കില്‍ ഷൂട്ട് ചെയ്യുവാന്‍ അനുമതി നല്‍കില്ലെന്ന് പറഞ്ഞു.

ഇനി മിനിസ്റ്റര്‍ ഇടപെട്ടത് കൊണ്ട് ഈഗോ തട്ടാതിരിക്കുവാന്‍ മേയറെ നേരിട്ട് കാണുവാന്‍ പോയി. സ്‌കൂളില്‍ അഡ്മിഷന്‍ എടുക്കുവാനായി കാത്തു നില്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ പോലെയായിരുന്നു അവര്‍ സമീപിച്ചത്. തന്നോട് അത്രത്തോളം മോശമായും പുച്ഛത്തോടെയുമായിരുന്നു പെരുമാറിയിരുന്നത്.

തന്റെ മര്യാദ കൊണ്ടാണ് അവര്‍ക്കെതിരെ പരാതി കൊടുക്കാതിരുന്നത്. താനും അവരും സമൂഹത്തിലെ രണ്ട് വ്യക്തികളാണ്. രണ്ടു പേരും പരസ്പരം ബഹുമാനത്തോടെയാണ് പെരുമാറേണ്ടത്. ഈ സ്ത്രീത്വം എന്നത് ദുരുപയോഗം ചെയ്തതിന്റെ ഏറ്റവും വലിയ തെളിവാണ് തനിക്ക് എതിരെയുള്ള അവരുടെ പരാതി എന്നാണ് ജൂഡ് പറയുന്നത്.

Latest Stories

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി