വേറൊരുത്തന്റെ കാശ് വാങ്ങി തിന്ന് വക്കീൽ നോട്ടീസ് വരുമ്പോൾ തിരിച്ച് കൊടുക്കുന്നതിൽ ന്യായമില്ല, ആന്റണി വർഗീസ് പിന്മാറിയത് 'ഫാലിമി' എന്ന സിനിമയിൽ നിന്ന്; ആരോപണങ്ങളുമായി വീണ്ടും ജൂഡ് ആന്തണി ജോസഫ്

ആന്റണി വർ​ഗീസിനെതിരെ സംസാരിച്ചത് അദ്ദേഹം പ്രൊഫഷണലില്ലായ്മ കാണിച്ചത് കൊണ്ടാണെന്ന് വെളിപ്പെടുത്തി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. 2018 എന്ന ജൂഡ് ആന്തണിയുടെ സിനിമ റിലീസായ സമയത്താണ് ആന്റണി വർഗീസിനെതിരെ ഗുരുതര ആരോപണങ്ങലുമായി ജൂഡ് രംഗത്തെത്തിയത്. ശേഷം ബാങ്ക് രേഖകൾ കാണിച്ചുകൊണ്ടാണ് ആന്റണി വർഗീസ് ഇതിനെതിരെ പ്രതികരിച്ചത്.

ഇപ്പോഴിതാ വീണ്ടും ആന്റണി വർഗീസിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ് ജൂഡ് ആന്തണി ജോസഫ്.നിതീഷ് സഹദേവ് സംവിധാനം ചെയ്ത ‘ഫാലിമി’ എന്ന സിനിമയിൽ നിന്നാണ് ആന്റണി വർ​ഗീസ് പിന്മാറിയത് എന്നും, വക്കീൽ നോട്ടീസ് അയച്ച ശേഷമാണ് പണം തിരിച്ച് കൊടുത്തതെന്നും ജൂഡ് ആന്റണി ആരോപിക്കുന്നു.

“ഞാനുപയോ​ഗിച്ച വാക്കുകൾ അദ്ദേഹത്തിന്റെ കുടുംബത്തെ വിഷമിച്ചു എന്നല്ലാതെ ഞാൻ പറഞ്ഞ വാക്കുകളിൽ സത്യം ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ഒരു സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്പ് പിന്മാറി, നിർമാതാവും ടെക്നീഷ്യൻമാരും വഴിയാധാരമായി, നിർമാതാവ് വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു.

അന്ന് ഞാനത് പുറത്ത് പറഞ്ഞാൽ ആ സംവിധായകന്റെ ഭാവി ഇല്ലാതാകും. നിന്റെ സിനിമ എന്ന് പാക്കപ്പ് ആകുന്നോ അന്ന് ഞാനത് പറയുമെന്ന് സംവിധായകനോട് വ്യക്തമാക്കിയിരുന്നു.

ഫാലിമി എന്ന സിനിമയിൽ നിന്നാണ് ആന്റണി വർ​ഗീസ് പിന്മാറിയത്. വക്കീൽ നോട്ടീസ് അയച്ച ശേഷമാണ് പണം തിരിച്ച് കൊടുത്തത്. ഞാൻ പ്രൊഡ്യൂസ് ചെയ്യാൻ വെച്ചിരുന്ന സിനിമയാണത്. പാവപ്പെട്ടവനായാലും പണക്കാരനായാലും വേറൊരുത്തന്റെ കാശ് വാങ്ങി തിന്ന്. വക്കീൽ നോട്ടീസ് വരുമ്പോൾ തിരിച്ച് കൊടുക്കുന്നതിൽ ഒരു ന്യായവും കാണുന്നില്ല.ഈ വിഷയത്തിലേക്ക് കൂടുതൽ കടന്നാൽ ആന്റണി വർ​ഗീസ് മോശക്കാരനാകും.

പറയുന്ന കാര്യത്തിൽ ചിലപ്പോൾ സത്യമുണ്ടാകും. പക്ഷെ ധൃതി പിടിച്ചാണ് ഞാനെല്ലാ കാര്യങ്ങളും ചെയ്യുക. ജീവിതത്തിലായാലും അങ്ങനെയാണ്. എനിക്കൊരു കാര്യം ചെയ്യണമെന്ന് തോന്നിയാൽ ചെയ്ത് കഴിഞ്ഞിട്ടായിരിക്കും പറയുക. വളരെ വേ​ഗത്തിൽ മനസിൽ തോന്നിയ കാര്യം ഞാൻ പോസ്റ്റ് ചെയ്യും.

ഒരു ഉദാഹരണം പറഞ്ഞാൽ ഓം ശാന്തി ഓശാനയ്ക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയ സമയത്ത് നിവിൻ പോളിക്ക് എന്തിന് സ്റ്റേറ്റ് അവാർഡ് കൊടുത്തു, നസ്രിയക്ക് എന്തിന് സ്റ്റേറ്റ് അവാർഡ് കൊടുത്തു എന്ന രീതിയിൽ കുറേ കമന്റുകൾ കണ്ടു.

ഞാനതിന് മറുപടിയെന്നോണം പോസ്റ്റ് ഇട്ടു. വളരെ കഷ്ടപ്പെടുന്ന വ്യക്തിയാണ്. ദൈവം തരുന്നൊരു സമ്മാനമായി ഇതിനെ കൂ‌ട്ടിയാൽ മതിയെന്നാണ് പോസ്റ്റിൽ ഞാൻ ഉദ്ദേശിച്ചത്. ടൈപ്പ് ചെയ്ത് വന്നപ്പോൾ ഏറ്റവും അവസാനം ഇനിയെന്തെങ്കിലും പ്രതിഷേധം ഉണ്ടെങ്കിൽ പോയി ആട്ടിൻപാൽ കുടിച്ച് ഉറങ്ങിക്കോ എന്ന് കൂട്ടിച്ചേർത്തു.

അതിന് മുമ്പ് പറഞ്ഞതിന്റെ എല്ലാ പ്രസക്തിയും അവസാനത്തെ വരി കളഞ്ഞു. ആട് ആന്റണി എന്നാണ് കുറേക്കാലം എല്ലാവരും വിളിച്ചിരുന്നത്. ഞാൻ തന്നെ വരുത്തിവെക്കുന്ന മണ്ടത്തരങ്ങളാണ്” എന്നാണ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജൂഡ് ആന്തണി ജോസഫ് പറഞ്ഞത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ