എന്തുകൊണ്ട് വനിതാസംവിധായകര്‍ സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ ചെയ്യുന്നില്ല: ചോദ്യവുമായി ജൂഡ് ആന്റണി ജോസഫ്

സ്ത്രീപക്ഷ സിനിമകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ, സാറാസ് എന്നീ മൂന്നു ചിത്രങ്ങള്‍ ആണ് ജൂഡ് ആന്റണി ഒരുക്കിയത്. ഇതില്‍ മുന്നിലും സ്ത്രീ കഥാപാത്രങ്ങള്‍ ആയിരുന്നു പ്രധാന വേഷങ്ങള്‍ ചെയ്തത്.

എന്നാല്‍ താന്‍ അത് മനപ്പൂര്‍വം സ്ത്രീപക്ഷ സിനിമ ഒരുക്കാന്‍ വേണ്ടി ചെയ്തത് അല്ല എന്നും തന്റെ മുന്നില്‍ വന്ന കഥകള്‍ അങ്ങനെ ആയിരുന്നു പറയേണ്ടത് എന്നത് കൊണ്ട് പറഞ്ഞു എന്ന് മാത്രമേ ഉള്ളുവെന്നും ജൂഡ് പറയുന്നു.

സ്ത്രീപക്ഷ ചിത്രങ്ങള്‍ എടുക്കേണ്ടത് പുരുഷ സംവിധായകര്‍ മാത്രമാണോ എന്നും ജൂഡ് ചോദിക്കുന്നുണ്ട്. ഇത്രയധികം ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടും ഇവിടെയുള്ള സ്ത്രീ സംവിധായകര്‍ എടുത്ത ചിത്രങ്ങളില്‍ പൃഥ്വിരാജ്, നിവിന്‍ പോളി, ദുല്‍ഖര്‍ പോലെയുള്ളവര്‍ ആണ് പ്രധാന വേഷങ്ങള്‍ ചെയ്തത് എന്നും, എന്ത്‌കൊണ്ട് അവര്‍ സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിത്രങ്ങള്‍ ഒരുക്കുന്നില്ല എന്നും ജൂഡ് ചോദിക്കുന്നു.

പ്രമുഖ സ്ത്രീ സംവിധായകര്‍ ആയ അഞ്ജലി മേനോന്‍, ഗീതു മോഹന്‍ദാസ്, റോഷ്നി ദിനകര്‍ എന്നിവര്‍ ഒരുക്കിയ ബാംഗ്ലൂര്‍ ഡേയ്‌സ്, കൂടെ, മൂത്തോന്‍, മൈ സ്റ്റോറി എന്നിവയിലൊക്കെ പുരുഷ കഥാപാത്രങ്ങള്‍ ആണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍